നായകൻ കോഹ്ലി തന്നെ, ധോണി ഇല്ല; ധവാൻ തിരിച്ചെത്തി, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു..!!

32

കാത്തിരിപ്പിന് ഒടുവിൽ വെസ്റ്റിൻഡീസ് പര്യടനത്തിന് ഉള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ട്വന്റി ട്വന്റി, ടെസ്റ്റ് പരമ്പരകളിൽ കോഹ്ലി തന്നെ ഇന്ത്യയെ നയിക്കും.

മഹേന്ദ്ര സിംഗ് ധോണിക്ക് പകരം ഋഷിദ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പർ, ശിഖർ ധവാൻ ഏകദിന ട്വന്റി ട്വന്റി ടീമിൽ ഇടം നേടി, ലോകകപ്പിന് ഇടയിൽ ആണ് ധവാന് പരിക്കേറ്റത്.

യുവതാരങ്ങളും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, നവദീപ് സൈനി എന്നിവർ ഏകദിന ട്വന്റി ട്വന്റി ടീമിൽ നേടിയിരിക്കുന്നത്.