ധോണി ഇനി സൈനിക സേവനത്തിന്; വിരമിക്കൽ വിവാദങ്ങൾക്ക് ഉള്ള മറുപടി ഇങ്ങനെ..!!

57

ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് കുറച്ചു നാൾ ആയി. 38 വയസുള്ള ധോണി, 2019 ലോകകപ്പിൽ വലിയ പ്രകടനം കാഴ്ച വെക്കാൻ കഴിയാതെ വന്നിരുന്നു, വിക്കറ്റിന് പിന്നിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ധോണിക്ക് ഇത്തവണ അവിടെയും പിഴച്ചിരുന്നു.

ഇപ്പോഴിതാ വെസ്റ്റിൻഡീസ് പര്യടനത്തിന് ഉള്ള ഇന്ത്യൻ ടീമിൽ തന്നെ പരിഗണിക്കേണ്ട എന്നാണ് ധോണി സെലക്റ്റരന്മാരോട് പറഞ്ഞിരിക്കുന്നത്. ഉടനെ വിരമിക്കൽ ഇല്ല എങ്കിലും രണ്ട് മാസത്തേക്ക് സൈന്യത്തിന് ഒപ്പം ചേർന്നാണ് ധോണിയുടെ തീരുമാനം.

ധോണിയുടെ ദീർഘ കാല സുഹൃത്ത് ആയ അരുൺ പാണ്ഡെ, അടുത്ത് ഒന്നും ധോണി വിരമിക്കില്ല എന്നുള്ള വിവരം നൽകിയിരുന്നു. ലെഫ്റ്റനന്റ് കേർണൽ പദവിൽ ഉള്ള ക്രിക്കറ്റ് താരമാണ് ധോണി.