തോൽവിയിലും ജയിച്ചവൻ; സെമിക്ക് ശേഷം ജഡേജയുടെ ആദ്യ പ്രതികരണം ഇങ്ങനെ..!!

62

ഇന്ത്യൻ ന്യൂസിലാൻഡ് ബോളർന്മാർക്ക് മുന്നിൽ തകർന്ന് വീണപ്പോൾ ആശ്വാസവും അതുപോലെ തന്നെ ആവേശവും ആയത് ജഡേജയുടെ ഇന്നിങ്‌സ് ആണ്, എട്ടാമനായി ഇറങ്ങി 77 റൺസ് ആണ് ജഡേജ നേടിയത്. ഇന്ത്യ വമ്പൻ പരാജയം മുന്നിൽ കണ്ടപ്പോൾ ആശ്വാസം ആയത് ധോണിയും ജഡേജയും ചേർന്ന് ഉണ്ടാക്കിയ 100 റൺസിന്റെ കൂട്ടുകെട്ട് തന്നെയാണ്.

സെമി ഇന്ത്യ തോറ്റപ്പോഴും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ജഡേജ മറന്നില്ല. ട്വിറ്ററിൽ കൂടിയാണ് ജഡേജ ഇപ്പോൾ പ്രതികരണം നടത്തി ഇരിക്കുന്നത്.

ഓരോ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന പാഠം എന്നെ പഠിപ്പിച്ചത് കായിക ലോകമാണ്. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ എന്നെ പിന്തുണച്ച, പ്രചോദിപ്പിച്ച ആരാധകർക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളുടെ പിന്തുണക്ക് നന്ദി. എന്നെ പ്രചോദിപ്പിക്കു, അവസാനശ്വാസം വരെ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാം – ജഡേജ ട്വിറ്ററില്‍ കുറിച്ചു.

You might also like