കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം ബ്രസീലിന്; വിജയം 12 വർഷത്തിന് ശേഷം..!!

32

ഫൈനലിൽ ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് ആണ് ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയത്. അവസാന ഇരുപത് മിനിറ്റ് പത്ത് പേരെ വെച്ചാണ് ബ്രസീൽ കളിച്ചത് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

എവർട്ടൻ, ജിസ്യൂസ്, റിച്ചാർട്ടു എന്നിവർ ആണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. 70ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട ജിസ്യൂസ്
ചുവപ്പ് കാർഡ് പുറത്തായി എങ്കിലും ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്ത ജിസ്യൂസ് ആണ് കളിയിലെ താരം.

2007 ന് ശേഷം ആദ്യമായി ആണ് ബ്രസീൽ വീണ്ടും കോപ്പ കിരീടത്തിൽ മുത്തമിടുന്നത്, സെമിയിൽ അർജന്റീനയെ തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ എത്തിയത്.