കടുവകളെ അടിച്ച് പരത്തി രോഹിത്, സെഞ്ചുറി, കൂടെ റെക്കോർഡും..!!

72

തോൽവിയിൽ നിന്നും ഉയർത്തെഴുന്നേൽപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ, കഴിഞ്ഞ കളിയിൽ ആദ്യ പത്ത് ഓവറിൽ 28 റൺസ് മാത്രം നേടി ഇന്ത്യ പതറിയപ്പോൾ ബംഗ്ളാ കടുവകൾക്ക് എതിരെ ശക്തമായ രീതിയിൽ ഉള്ള ബാറ്റിങ് തന്നെയാണ് ഇന്ത്യ കാഴ്ച വെക്കുന്നത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ കളിക്കാരൻ എന്ന റെക്കോർഡ് ഇനി രോഹിതിനു സ്വന്തം, 2003 ലോകകപ്പിൽ 3 സെഞ്ചുറി നേടിയ സൗരവ് ഗംഗുലിയുടെ റെക്കോര്ഡ് ആണ് രോഹിത് തകർത്തത്.

ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സങ്കക്കാരക്ക് ഉള്ളതും നാല് സെഞ്ചുറികൾ ആണ്, അതേ സമയം ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത്.

90 ബോളിൽ നിന്നുമാണ് രോഹിത് ശർമ 100 റൺസ് നേടിയത്, 29 ഓവർ കഴിയുമ്പോൾ 176 വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ശക്തമായ നിലയിൽ ആണ് ഇന്ത്യ, രാഹുൽ 70 റൺസ് നേടി.