ഇന്ത്യ തകർന്ന് തരിപ്പണം, കൂടെ ആ നാണം കെട്ട റെക്കോർഡും ഇന്ത്യക്ക്; ആരാധകർ നിരാശയിൽ..!!

29

ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് ദാരുണ ബാറ്റിംഗ് തകർച്ച, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന്റെ 239 റൺസിന് ഇന്ത്യൻ ബോളർന്മാർ ചുരുട്ടി കെട്ടിയപ്പോൾ ആരാധകരും ഇന്ത്യൻ താരങ്ങളും ഒരുപോലെ ചിരിച്ചു കാണും, എന്നാൽ ആ ചിരി മായൻ അധികം സമയം വേണ്ടി വന്നില്ല.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് തകർന്ന് വീഴുന്ന കാഴ്ചയാണ് ഇന്ത്യൻ ആരാധകർക്ക് കാണേണ്ടി വന്നത്.

ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാർ നേടിയത് ഓരോ റൺസ് വീതം, രോഹിത് ശർമയും രാഹുലും ഹെൻട്രിക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ, ഇന്ത്യൻ നായകൻ കോഹ്ലി ബോൾട്ടിന് മുന്നിൽ കുടുങ്ങി. തുടർന്ന് ബാറ്റ് ചെയ്യാൻ എത്തിയ ദിനേശ് കാർത്തികിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

25 ബോളുകൾ നേരിട്ട കാർത്തിക് 6 റൺസ് മാത്രമാണ് നേടിയത്, ആദ്യ പത്ത് ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ നേടിയത് വെറും 24 റൺസ് മാത്രമാണ്, ഈ ലോകകപ്പിലെ ഏറ്റവും കുറവ് റൺസ് 10 ഓവറിൽ നേടുന്ന റെക്കോര്ഡ് ന്യൂസിലാന്റിൽ നിന്നും ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 10 ഓവറിൽ നേടിയത് 27 റൺസ് ആയിരുന്നു.