ആ താരത്തിന്റെ അഭാവം ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണം; കോച്ച് രവിശാസ്ത്രിയുടെ വാക്കുകൾ..!!

18

ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി, ഇന്ത്യൻ ഓപ്പണിങ് നിര പരാജയപ്പെട്ടപ്പോൾ പിന്നീട് ഉള്ള താരങ്ങൾക്കും അതിന് ഒത്ത് ഉയരാൻ കഴിഞ്ഞില്ല.

എന്നാൽ, തോൽവിക്ക് ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പോരായ്മകൾ അളന്ന് നോക്കുകയാണ്, ഈ ലോകകപ്പിൽ കപ്പ് ഉയർത്താൻ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്നു ടീം തന്നെയായിരുന്നു ഇന്ത്യ. ഇത്രയും കാലങ്ങൾക്ക് ഒടുവിൽ ബോളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ ശക്തമായ കാഴ്ച തന്നെ ആയിരുന്നു ഈ ലോകകപ്പിൽ ഇന്ത്യൻ ടീം പുറത്ത് എടുത്തതും.

ഇന്ത്യൻ ടീമിന്റെ പരാജയത്തിന് കാരണം ആ താരം ഇല്ലാത്തത് കൊണ്ടാണ് എന്നാണ് കോച്ച് രവിശാസ്ത്രി വിലയിരുത്തൽ നടത്തുന്നത്, മധ്യ നിരയിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ ഒരു താരം ഇല്ലാത്തത് വലിയ തലവേദനയാണ് എന്ന് രവിശാസ്ത്രി അടിവരയിട്ട് പറയുന്നു.

ലോകേഷ് രാഹുൽ ധവാൻ പരുക്കിൽ ആദ്യത്തോടെ ഓപ്പണിങ് സ്ഥാനത്തേക്ക് മാറിയതോടെയാണ് ഇന്ത്യൻ മധ്യനിരയുടെ ശക്തി കുറഞ്ഞത്, തുടർന്ന് മധ്യനിര കാക്കാൻ എത്തിയ ദിനേശ് കാർത്തിക്കും വിജയ് ശങ്കറും വലിയ പരാജയം തന്നെ ആയി മാറി, വരും കാലത്തിൽ മധ്യനിരയിൽ ശക്തനായ ഒരു താരം എത്തിയാൽ മാത്രം ആണ് ഇന്ത്യക്ക് ആശ്വാസം ആകുക ഉള്ളൂ എന്നും രവിശാസ്ത്രി പറയുന്നു.

മായങ്കു അഗർവാളിനെ ഓപ്പണിങ് ഇറക്കാൻ തീരുമാനിച്ചിരുന്നു എങ്കിൽ കൂടിയും അഗർവാൾ ടീമിന് ഒപ്പം ചേർന്നിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയുളളൂ എന്നും അങ്ങനെ ഉള്ള സാഹചര്യത്തിൽ കളിക്ക് ഇറക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.