സ്വയം വൈദ്യുതി ഉത്പാദിപ്പിക്കാം, വിൽക്കാം; എല്ലാ സഹായങ്ങളുമായി വൈദ്യുതി വകുപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം..!!

87

കാലാവസ്ഥാ വ്യത്യാനങ്ങൾക്ക് അനുസരിച്ചും ഉയർന്ന് വരുന്ന ചൂടിന് അനുസരിച്ചും നമ്മൾ അനുദിനം ഉപയോഗം കൂട്ടികൊണ്ട് വരുന്ന ഒന്നാണ് വൈദ്യുതി. വൈദ്യുതി ഉത്പാദനം കൂടുന്നതിന് അനുസരിച്ച് അത് ഉൽപാദിപ്പിക്കാൻ ഉള്ള മാർഗങ്ങൾ നമുക്ക് കുറവാണ് എന്നാണ്, സ്വന്തം വീട്ടിൽ തന്നെ നമുക്ക് സോളാർ പാനലുകൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കാം. ഇപ്പോൾ നിങ്ങൾക്ക് അതിനുള്ള പരിപൂർണ്ണ സഹായങ്ങളുമായി നമ്മുടെ വൈദ്യുതി വകുപ്പ് നമ്മോട് ഒപ്പം ഉണ്ടാകുകയും ചെയ്യും.

നമ്മുടെ ഈ നാട്ടിൽ ചുട്ട് പൊള്ളുന്ന മേൽക്കൂരകളിൽ നമുക്ക് സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയുന്നത് ആണ്. സോളാര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് നിര്‍മിച്ച് നല്‍കും. ഇതില്‍ നിന്ന് സൗജന്യ വൈദ്യുതിയും നല്‍കും. ആഗോള താപനം കുറച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യതി വകുപ്പ് നടപ്പാക്കുന്ന സൌര പദ്ധതിയിലാണ് ഈ ഓഫര്‍. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമക്ക് സൗജന്യമായി ലഭിക്കും. ആവശ്യമെങ്കില്‍ നിശ്ചിത നിരക്ക് നല്‍കി മുഴുവന്‍ വൈദ്യതിയും ഉടമക്ക് വാങ്ങാം.

എന്നാൽ ഇതല്ലാതെ കെട്ടിട ഉടമയുടെ സ്വന്തം ചിലവിൽ തന്നെ വൈദ്യുതി വകുപ്പ് സോളാർ പ്ലാനുകൾ നിർമ്മിക്കുന്ന പ്ലാനുകൾ ഉണ്ട്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വകുപ്പ് തന്നെ കാശ് കൊടുത്തുവാങ്ങും. സോളാർ പ്ലാനുകളുടെ അറ്റകുറ്റപ്പണികൾ വകുപ്പ് തന്നെ നടത്തുകയും ചെയ്യും.

പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി രജിസ്ട്രേഷന്‍ തുടങ്ങി. വൈദ്യതി വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം.

 എങ്ങനെ രജിസ്റ്റർ ചെയ്യാം;

കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

http://202.88.232.198/Registration/

രജിസ്റ്റർ നൗ നൽകുക
ശേഷം പ്രത്യക്ഷപ്പെടുന്ന പേജിൽ 13 അക്ക കൺസ്യൂമർ നമ്പർ നൽകുക.

അതേ പേജിൽ തന്നെ മൊബൈൽ നമ്പറും, ഈ മെയിൽ ഐഡിയും നൽകുക.

ചുവടെ നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP(one time password) നൽകി സബ്മിറ്റ് ചെയ്യാവുന്നതാണ്.

പിന്നീട് വരുന്ന പേജിലെ നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് വിവരങ്ങൾ പൂരിപിച്ച് സബ്മിറ്റ് ചെയ്‌താൽ രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കാവുന്നതാണ്.

വിജയകരമായി പൂർത്തിയാക്കിയാൽ മൊബൈലിൽ മെസേജ് ലഭിക്കും.

വീട്ടിൽ ഇരുന്ന് തന്നെ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ചെറുകിട വ്യവസായം തന്നെയാണ് ആയിരിക്കും വൈദ്യുതി വകുപ്പിന്റെ ഈ പദ്ധതി.

Facebook Notice for EU! You need to login to view and post FB Comments!