ശിവനെ കടയിൽ നിന്നും പുറത്താക്കി ബാലൻ; ധർമ്മ സങ്കടത്തിലായി ശിവനും എന്ത് ചെയ്യണം എന്നറിയാതെ ഹരി..!!

57

സങ്കടങ്ങളും പിണക്കങ്ങളും മറന്ന് ശിവനും അഞ്ജലിയും ഒന്നായപ്പോൾ ഏറെ സന്തോഷിച്ചിരുന്നു ശിവാജ്ഞലി ആരാധകർ. കൂടെ അപ്പു ഗർഭിണി ആയതും അപർണ്ണയെ കാണാൻ അമ്മ എത്തിയത് അടക്കം വമ്പൻ ആഘോഷം ആയപ്പോൾ പുത്തൻ സങ്കീർണതകൾ വന്നുകൊണ്ടേയിരുന്നു സാന്ത്വനം വീട്ടിൽ.

അഞ്ജലിയുടെ വിവാഹത്തിനായി പത്ത് ലക്ഷം രൂപ ആയിരുന്നു ശങ്കരൻ തമ്പിയിൽ നിന്നും കടം വാങ്ങിയത് എന്നാൽ ആറുമാസത്തെ കാലാവധി പറഞ്ഞു വാങ്ങിയ പണം ശങ്കരന് കൃത്യമായി തിരിച്ചു നൽകാൻ കഴിഞ്ഞില്ല.

തുടർന്ന് തമ്പി ശങ്കരനെയും സാവിത്രിയേയും വീട്ടിൽ നിന്നും ഇറക്കി വിടുകയും തുടർന്ന് 12 ലക്ഷം രൂപ ഒരു ആഴ്ചക്ക് ഉള്ളിൽ തിരിച്ചു തിരിച്ചു നൽകിയില്ല എങ്കിൽ വീട് ഇടിച്ചു പൊളിച്ചു കുളം കുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

അഞ്ജലിയുടെ സ്വർണ്ണം സുഹൃത്തിനെ സഹായിക്കാൻ എന്ന നിലയിൽ ആണ് ശിവൻ സ്വർണ്ണം വാങ്ങുന്നത്. അമ്മായിയച്ഛനെ സഹായിക്കാൻ ഇറങ്ങുക ആയിരുന്നു ശിവൻ. തുടർന്ന് സ്വർണ്ണം വിറ്റ് ആറുലക്ഷം ഉണ്ടാക്കുന്ന ശിവൻ ബാക്കി തുകക്കും പരിഹാരം കണ്ടെത്തുകയാണ്.

എന്നാൽ ജയന്തിയുടെ തന്ത്രത്തിൽ തിരികെ നൽകിയ സ്വർണ്ണം വാങ്ങാൻ അഞ്ജലിയുടെ അമ്മയും ജയന്തിയും കൂടി എത്തുന്നതോടെ ആണ് ശിവൻ സ്വർണ്ണം വാങ്ങിയ വിവരവും വീട്ടിൽ നിന്നും അച്ഛനെയും അമ്മയെയും തമ്പി ഇറക്കി വിട്ട വിവരവും അഞ്ജലിയും അപ്പുവും സാന്ത്വനം വീട്ടിൽ ഉള്ളവരും അറിയുന്നത്.

ഇതോടെ ജയന്തിയുടെ ശകാരത്തിന് മുന്നിൽ എന്ത് തിരിച്ചു പറയണം എന്നറിയാതെ തല താഴ്ത്തി നിന്ന് പോകുകയാണ് ബാലനും ദേവിയും. തുടർന്ന് ഇതുവരെയും കടയിൽ എത്താതെ എത്തുന്ന ശിവൻ കയറി വരുമ്പോൾ മുഴുവൻ ദേഷ്യവും ബാലൻ ശിവനോട് തീർക്കുകയാണ്.

ഇനി സ്വർണ്ണം തിരിച്ചു കൊണ്ടുവന്നിട്ട് കടയിൽ കയറിയാൽ മതി എന്നുള്ള അന്ത്യ ശാസനം നൽകുകയാണ് ബാലൻ. എന്ത് ചെയ്യണം എന്ന് എന്നറിയാതെ ഒന്നും മിണ്ടാതെ ശിവൻ കടയിൽ നിന്നും ഇറങ്ങുന്നു.

എല്ലാം അറിയുന്ന ശത്രു ഒന്നും പറയാതെ നിൽക്കുന്നു. ഇറക്കി വിടരുത് എന്ന് വിലക്കുന്ന ഹരിയോടും ദേഷ്യത്തോടെയാണ് ബാലൻ പറയുന്നത്. എന്ത് ചെയ്യണം എന്ന് അറിയാത്ത ധർമ്മ സങ്കടത്തിൽ ആയി ശിവനും അതുപോലെ ഹരിയും.