കഞ്ചാവിനും മയക്കുമരുന്നിനും അടിമയായി മാറുകയാണ് നമ്മുടെ നാട്, അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായി മാറുകയാണ് കഴിഞ്ഞ ദിവസം പ്രണയത്തിൽ പ്രലോഭനം ഉണ്ടാക്കി 15 വയസ്സുള്ള പെണ്കുട്ടിയെ കൂട്ടികൊണ്ട് പോകുകയും കഞ്ചാവ് നൽകിയ സംഭവം.

വെറും 19 വയസ്സ് ഉള്ള യുവാവുമായി ആണ് പെണ്കുട്ടി പ്രണയത്തിൽ ആയത്, തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്‌ളാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് ഷാരൂഖ് ഖാൻ, ഷാരൂഖിന്റെ സുഹൃത്ത് വൈപ്പിൻ സ്വദേശിയായ ജിബിൻ എന്നിവർ ആണ് പോലീസ് പിടിയിൽ ആയത്.

കാക്കനാട് പമ്പിൽ ജീവനക്കാരൻ ആയ ഷാരൂഖിന്റെ ഒപ്പമാണ് പെണ്കുട്ടി രണ്ട് ദിവസം ഓട്ടോറിക്ഷയിൽ പലയിടങ്ങളിൽ ചുറ്റി നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഫോൺ മറന്ന് വെച്ചതാണ് കേസിൽ ഇരുവരും കുടുങ്ങാൻ കാരണം ആയത്. സംഭവത്തിന് പിറ്റേ ദിവസം ഫോൺ ലഭിച്ച ഓട്ടോ ഡ്രൈവർ പോലിസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് പൊലീസിന് ഇരുവരും കുട്ടിയെയും കൊണ്ട് പലയിടത്തും കറങ്ങുകയും തുടർന്ന് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് കുട്ടിയെ കൊണ്ട് കാഞ്ചവ് ബീഡി വലിപ്പിക്കുകയും ചെയ്‌തത്‌.

ഈ സംഭവത്തിൽ തൃപ്പൂണിത്തുറ, മറൈൻ ഡ്രൈവ് പോലീസ് എന്നിവർ കേസ് എടുത്തിട്ടുണ്ട്, നിരവധി ഇത്തരം വാർത്തകൾ ദിനംപ്രതി വന്നിട്ടും മയക്കുമരുനിന്റെ വഴിയേ കൂടുതൽ കുട്ടികൾ എത്തുന്നത് അധികാരികളെ കൂടുതൽ ഞെട്ടിക്കുന്ന വിഷയം ആയി മാറുകയാണ്.