തെന്നിന്ത്യൻ സിനിമ ലോകത്തിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശാന്തി പ്രിയ. മലയാളികൾക്ക് സുപരിചിതയായ ഭാനുപ്രിയയുടെ സഹോദരിയാണ് ഇവർ. തെലുങ്ക് സിനിമയിൽ തിളങ്ങി നിന്ന താരം ആദ്യമായി ബോളിവുഡ് സിനിമ ലോകത്തേക്ക് എത്തിയത് അക്ഷയ് കുമാർ ആദ്യമായി അഭിനയിച്ച ചിത്രത്തിൽ നായികയായി ആയിരുന്നു. സൗഗന്ധ് എന്ന ചിത്രത്തിൽ ആയിരുന്നു ഇവരും ആദ്യമായി ഒന്നിക്കുന്നത്..

Loading...

അക്ഷയ് കുമാറിന്റെ ആദ്യ ചിത്രം കൂടിയായ ഇത് പുറത്തിറങ്ങിയത് 1991 ൽ ആയിരുന്നു. പിന്നീട് ഇക്കെ പേ ഇക്ക എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചു. തന്റെ നിറം വെളുപ്പ് അല്ലാത്തത് കൊണ്ട് ഒട്ടേറെ അപമാനങ്ങൾ ബോളിവുഡ് ലൊക്കേഷനുകളിൽ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും തന്റെ ആദ്യ ഹീറോ ആയ അക്ഷയ് കുമാർ പോലും തന്നെ കറുപ്പിന്റെ പേരിൽ അപമാനിച്ചിട്ടുണ്ട് എന്ന് ശാന്തി പറയുന്നു. അതിന്റെ രൂക്ഷമായ അവസ്ഥ താങ്ങാൻ കഴിയാതെ ആണ് തന്റെ സഹോദരി ബോളിവുഡ് അഭിനയം നിർത്തിയത് എന്ന് താരം പറയുന്നു.

ഈ നിറം തന്നെ ജീവിതത്തിൽ ഒരുപാട് തവണ തളർത്തി എന്നും പലപ്പോഴും അപകർഷതാ ബോധം ഉണ്ടായിട്ടുണ്ട് കരഞ്ഞിട്ടുണ്ട് താരം പറയുന്നു. നിനക്ക് ആരാണ് മേക്കപ്പ് ഇട്ടത് എന്താണ് ഈ നിറം എന്നൊക്കെ അക്ഷയ് ലൊക്കേഷനിൽ ചോദിച്ചു കൊണ്ട് ഇരിക്കും എന്ന് ശാന്തി പറയുന്നു. തന്റെ ഇമേജ് പലപ്പോഴും തകർന്നു പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്. താൻ സ്വന്തമായിയാണ് മേക്കപ്പ് ഇട്ടതെന്ന് പറഞ്ഞപ്പോൾ ഷൂട്ടിംഗ് നിർത്തി വെയ്ക്കുകയും ഇ മേക്കപ്പിന് ഒപ്പം അഭിനയിക്കാൻ കഴിയില്ല അഭിനയിക്കണമെങ്കിൽ വേറെ മേക്കപ്പ് ഇട്ടോണ്ട് വരാനും അക്ഷയ് കുമാർ ആവിശ്യപെട്ടന്ന് ശാന്തി പ്രിയ പറയുന്നു.

പിന്നീട് രണ്ടാമത് അഭിനയിച്ച ചിത്രത്തിലും ഇത്തരത്തിൽ അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആ സിനിമക്ക് വേണ്ടി ഷോർട് ഡ്രെസ്സയിരുന്നു ധരിക്കേണ്ടത് അത് ധരിക്കുമ്പോൾ മുട്ടു കാണുമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാവരും നിന്നപ്പോൾ തന്റെ മുട്ട് കറുത്താണ് എന്ന് പറഞ്ഞു അപമാനിച്ചെന്നും താരം പറയുന്നു.