ചന്ദനമഴ എന്ന സീരിയലിൽ വില്ലത്തി വർഷയായി എത്തി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ ആൾ ആണ് ശാലു കുര്യൻ. സീരിയലിൽ വില്ലത്തി ആയി എത്തുമ്പോൾ എന്നാൽ ജീവിതത്തിൽ വളരെ പഞ്ച പാവം ആണ് ശാലു. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന പോലെ താരം ഇപ്പോൾ അഭിനയ ലോകത്തിൽ സജീവമല്ല.

Loading...

എന്നാൽ താരം തനിക്ക് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്നു ലൈവിൽ എത്തി ഇരിക്കുകയാണ് താരം. ഫേസ്ബുക് അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ട് കൂടി തന്റെ പേരിൽ ഒരു ഫേക്ക് ഐഡി ഉണ്ടാക്കുകയും അത് വിവാഹ ആലോചന വരെ എത്തുകയും ചെയ്തിരുന്നു. എന്നാൽ അത് പിന്നീട് അവസാനിച്ചു എങ്കിൽ കൂടിയും ഇപ്പോൾ അതെ അവസ്ഥ ആണ് ഇൻസ്റ്റാഗ്രാമിൽ തനിക്ക് ഉണ്ടായത് എന്ന് ശാലു കുര്യൻ പറയുന്നു.

തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി ഇരിക്കുകയാണ് ഇൻസ്റ്റാഗ്രാമിൽ എന്നും അതിൽ തന്റെ ആരാധകർ വഞ്ചിതരാകരുത് എന്നും ശാലു പറയുന്നു. എന്നാൽ ഈ പോസ്റ്റ് ഒർജിനൽ ആണെന്ന് എങ്ങനെ വിശ്വസിക്കും എന്നുള്ള ചോദ്യം എത്തിയതോടെ ലൈവിൽ എത്തി കാര്യങ്ങൾ പറഞ്ഞു ഇരിക്കുകയാണ് ശാലു. അതോടൊപ്പം താൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്ത ആൾ ആണെന്നും തന്റെ വിവാഹ നിശ്ചയത്തിന് ആണ് താൻ ആദ്യമായി ലൈവിൽ എത്തിയത് എന്ന് ശാലു പറയുന്നു.

ശാലു മെൽവിൻ എന്നാണു ശാലുവിന്റെ യഥാർത്ഥ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര്. ഇപ്പോൾ താരത്തിന്റെ കയ്യടി നേടുന്ന കഥാപാത്രം ആണ് തട്ടീം മുട്ടീം എന്ന സീരിയലിലെ വിധു ബാല എന്നത്. മഴവിൽ മനോരമയിലെ അക്ഷരത്തെറ്റ് എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്.