ജയന്തിയുടെ കരണം അടിച്ചുപൊട്ടിച്ച് അഞ്ജലി; സാന്ത്വനത്തിൽ നാടകീയ നിമിഷങ്ങൾ..!!

257

കഴിഞ്ഞ രണ്ടാഴ്ചയായി സാന്ത്വനം സീരിയൽ ആരാധകർ ഏറെ നിരാശയിൽ ആയിരുന്നു. കരണം ശിവനും അഞ്ജലിയും തമ്മിൽ ഉണ്ടായ തെറ്റിദ്ധാരണ തന്നെയാണ് കാരണം. എന്നാൽ തെറ്റിദ്ധാരണ മാറിയില്ല എങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള അകൽച്ച കുറയുകയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ കുടുംബ വിളക്ക് ആണെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ സാന്ത്വനം തന്നെയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഏട്ടനും ഏടത്തിയും അവരുടെ സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി ഉള്ളത് ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.

അപ്പുവിന് കുഞ്ഞു പിറക്കാൻ പോകുന്ന സന്തോഷത്തിൽ മകൾ എല്ലാവരെയും വിട്ട് വീട്ടിൽ നിന്നും പോയി എങ്കിൽ കൂടിയും അമ്മൂമ്മയാകുന്ന സന്തോഷത്തിൽ അപ്പുവിന്റെ അമ്മ അംബിക അപ്പുവിനെ കാണാൻ സാന്ത്വനം വീട്ടിൽ എത്തിയിരുന്നു.

എന്നാൽ അവിടെ എത്തിയ ജയന്തി നൽകിയ പരദൂഷണത്തിൽ അംബിക ചെറുതായി വീണു പോയിരുന്നു. ഇത് അപ്പു അറിയുന്നു. അതെസമയം അഞ്ജലിയും ശിവനും തമ്മിൽ ഉണ്ടായ പിണക്കന്തിന് പിന്നിൽ ചില ചരടുവലികൾ ജയന്തി നടത്തിയത് ആയി ശിവനും അഞ്ജലിയും തമ്മിൽ സംസാരിക്കുന്നു.

വഴിയിൽ വെച്ച് കണ്ട ശിവനോട് അഞ്ജലി ഇപ്പോൾ ഏറെ സന്തോഷത്തിൽ ആണെന്നും നീ ബന്ധം ഒഴിയണം എന്നും ജയന്തി സംസാരിക്കുന്നു. അതുപോലെ തന്നെ അഞ്ജലി സ്വന്തം വീട്ടിൽ ആയിരുന്നു സമയത്തിൽ നിൽക്കുന്ന സമയത്തിൽ റോങ് നമ്പർ കോൾ ആണെന്ന് കരുതി അഞ്ജലിക്ക് പകരം ജയന്തി എടുക്കുന്ന ഫോൺ കോളിൽ ശിവനെ കണക്കിന് ശകാരിക്കുന്നുണ്ട് ജയന്തി.

ഇതെല്ലാം പരസ്പരം സംസാരിക്കുന്ന അഞ്ജലിയും ശിവനും. തുടർന്ന് അഞ്ജലിയുടെ അച്ഛൻ ശങ്കരൻ സാന്ത്വനം വീട്ടിൽ എത്തുകയും ജന്മദിന ദിവസം അഞ്ജലിയെ കണാൻ ശിവൻ വീട്ടിൽ വന്ന കാര്യവും കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റിനെ കുറിച്ചും സംസാരിക്കുന്നു.

കൂടാതെ സാവിത്രിയിൽ വന്ന മാറ്റവും അഞ്ജലിക്ക് നൽകിയ സ്വർണ്ണം തിരിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ തനിക്ക് ജയന്തി നൽകിയ പണിയിൽ അഞ്ജലി സൂത്രത്തിൽ ജയന്തിയെ സാന്ത്വനം വീട്ടിലേക്ക് ക്ഷണിക്കുകയാണ്. തുടർന്ന് അഞ്ജലിയും അപ്പുവും ചേർന്ന് കണക്കിന് കൊടുക്കുകയാണ് ജയന്തിക്ക്.

തന്റെയും ശിവന്റെയും കാര്യത്തിൽ ഇനി ഇടപെട്ടാൽ കരണം നോക്കി അടിക്കും എന്നും അതിന് ഇങ്ങോട്ട് വിളിച്ചു വരുത്തുക ഒന്നും ഇല്ല എന്നും വേണ്ടി വന്നാൽ ജയന്തിയുടെ വീട്ടിലേക്ക് തന്നെ വരുമെന്ന് അഞ്ജലി പറയുന്നു. ഇപ്പോൾ അടിക്കുന്നില്ല എന്ന് അഞ്ചു പറയുമ്പോൾ ഇപ്പോൾ തന്നെ അടിക്കാൻ അപ്പു പറയുന്നു.

ഭയത്തോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുക ആണ് ജയന്തി ഈ സമയം മുഴുവനും. അതെ സമയം ഈ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ദേവിയുടെ മൗനവും വല്ലാതെ തകർത്തു കളയുന്നുണ്ട് ജയന്തിയെ.

എന്നാൽ ഇത്രെയൊക്കെയും കിട്ടിയിട്ടും മറുപണി കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ജയന്തി. സാന്ത്വനം വീട്ടിൽ നിന്നും ഇറങ്ങിയ ജയന്തി പോകുന്നത് നേരെ അഞ്ജലിയുടെ വീട്ടിൽ സാവിത്രിയെ കാണാൻ ആണ്.