സഞ്ജു സാംസൺ വിവാഹിതനായി; പുതിയ ഇന്നിങ്സിന് ആശംസ പ്രവാഹം..!!

14

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷം വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത ഇന്ന് രാവിലെ കോവളത്ത് ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം, ചടങ്ങിൽ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു, സ്‌പെഷ്യൽ മാറേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്, വൈകിട്ട് നാലാംഞ്ചിറ ഗുരുദീപം കൺവെൻഷണൽ സെന്ററിൽ വെച്ചു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്ന് ഒരുക്കിയിട്ടുണ്ട് സഞ്ജു സാംസൺ, മാർ ഇവാനിയോസ് കോളേജിൽ സഹപാഠികൾ ആയിരുന്നു ഇരുവരും.