മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒരാൾ ആണ് സംയുക്ത വർമയും ബിജു മേനോനും. ഒരുമിച്ചു അഭിനയിച്ചു പ്രണയത്തിൽ ആകുകയും തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. മലയാള സിനിമയിലെ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഉള്ള താരം ആണ് ബിജു മേനോൻ എങ്കിൽ വെറും മൂന്നു വർഷം മാത്രം അഭിനയ ലോകത്തിൽ നിൽക്കുകയും 18 ചിത്രങ്ങളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്ത താരം ആണ് സംയുക്ത.

Loading...

വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചു സംയുക്ത വന്നില്ല എങ്കിൽ കൂടിയും യോഗയും മറ്റുമായി സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഉണ്ട് സംയുക്ത. എന്നാൽ തന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. 2002 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. മകന്റെ പഠനം ബിജു മേനോന്റെ സിനിമ സെലക്ഷൻ തന്റെ യോഗ എന്നിവ ആണ് സംയുക്തയുടെ യഥാർത്ഥ ലോകം. വിവാദങ്ങളും ഗോസിപ്പുകൾ എന്നിവക്ക് താൻ ചെവി കൊടുക്കാറേ ഇല്ല എന്ന് സംയുക്ത പറയുന്നു. ഉന്നത താരങ്ങൾ ആയാലും പഴയ താരങ്ങൾ ആയാലും സോഷ്യൽ മീഡിയ ഉപയോഗത്തിൽ മുന്നിൽ ആണ്. എന്നാൽ അക്കാര്യത്തിലും ഏറെ പിന്നിൽ ആണ് സംയുക്ത വർമ്മയും നടനും ഭർത്താവ് ആയ ബിജു മേനോനും.

അതിനെ കുറിച്ച് സംയുക്ത നടത്തിയ വിശദീകരണം ഇങ്ങനെ ആണ്.

“ഞാൻ ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തത്. സോഷ്യൽ മീഡിയ നമ്മളെ അഡിക്റ്റ് ആക്കിക്കളയും. വാട്സാപ്പ് പോലും അൺ ഇൻസ്റ്റാൾ ചെയ്തു ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്ന ഒരാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ അവരെ കോൺടാക്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഇൻസ്റാഗ്രാമിൻ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് കൂടുതലും പോസ് ചെയുന്നത്. സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ലബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇത് വരെയുള്ളത് രണ്ട് ചിത്രങ്ങളാണ്.

ഫേസ്ബുക് അഡ്മിൻ മറ്റൊരാളാണ്. വെഡിങ് ആനിവേഴ്സറി ഒക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും ഒരു കപ്പിൾ ഫോട്ടോ എടുത്തു അയക്കാമോ “എന്ന് ചോദിക്കും. ബിജുവേട്ടന് അതിലൊന്നും ഒരു താല്പര്യവുമില്ല. തോളിൽ ഒന്ന് കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ബ്ലാക്ക് ആൻഡ് മതിട്ടോ എന്നൊരു അഭിപ്രായവും പാസ്സാക്കും – സംയുക്ത പറയുന്നു.