നിറവയറിൽ മഞ്ഞ പട്ടുസാരിയുടുത്ത് സുന്ദരിയായ സമീറ റെഡ്ഢിയുടെ ബേബി ഷവർ; കൂടെ മകനും ഭർത്താവും..!!

69

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിൽ നിറ സാന്നിദ്ധ്യം ആയി നിന്നു.

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള സമീറ, മോഹൻലാലിന്റെ നായികയായി ഒരു നാൾ വരും എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

2014ൽ വിവാഹിതയായ സമീറ റെഡ്ഢിയുടെ ഭർത്താവ് അക്ഷയ് വർദ്ദേ ആണ്. 2015ൽ ഒരു മകന് ജന്മം നൽകിയ സമീറ സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും ഇൻസ്റ്റാഗ്രാമിൽ കൂടി സാമൂഹിക മാധ്യമത്തിൽ തിളങ്ങി നിൽക്കുകയാണ്.

തന്റെ കുടുംബതിലേക്ക് പുത്തൻ അതിഥി എത്തുന്നതിന്റെ ഭാഗമായി നടത്തിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് സമീറ പങ്കുവെച്ചത്.

ബിക്കിനിയിൽ അടക്കം ചിത്രങ്ങൾ പങ്കുവെക്കുന്ന സമീറ ഏറെ വിമർശങ്ങൾ നേരിടാറുണ്ട് എങ്കിൽ കൂടിയും കൃത്യമായ മറുപടി നൽകാൻ താരം മറക്കാറില്ല.