സജിനെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു ഷഫന; സാന്ത്വനത്തിലെ ശിവൻ ദേഷ്യക്കാരനാണ്..!!

209

മലയാളികൾ ഇന്ന് ഏറെ നെഞ്ചിലേറ്റിയ സീരിയൽ ആയി മാറിക്കഴിഞ്ഞു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ ആരംഭിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.

അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്.

ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ. നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് സജിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഷഫന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്.

തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു. വിവാഹ ശേഷവും ഷഫന അഭിനയ ലോകത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ അപ്രതീക്ഷിതമായി ലൈവിൽ എത്തിയിരിക്കുകയാണ് ഷഫന. പെട്ടന്ന് താരം ലൈവിൽ എത്തിയപ്പോൾ ആരാധകർക്ക് ഏറെയും ചോദിക്കാനും അറിയാനും ഉള്ളത് സാന്ത്വനത്തിലെ ശിവനായി എത്തിയ സജിനെ കുറിച്ച് ആയിരുന്നു. ചറപറ ചോദ്യങ്ങൾ ആയിരുന്നു ലൈവിൽ. സജിൻ ശിവനെ പോലെ കലിപ്പനാണോ എന്നായിരുന്നു അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം. അതെ എന്ന് തന്നെ ആയിരുന്നു ഷഫന മറുപടിയും നൽകിയത്.

ചിലരോട് ഒക്കെ അങ്ങനെ ആണ്. അതിൽ ഏറ്റവും കൂടുതൽ കാണിക്കുന്നത് തന്നോട് ആണെന്നും ഷഫന പറയുന്നു. നീണ്ട 10 വർഷങ്ങൾക്ക് ശേഷം താൻ ആഗ്രഹിച്ചപോലെ സജിന് വലിയ സ്വീകരണം ലഭിച്ചപ്പോൾ താൻ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഷഫനയുടെ. അടുത്ത തവണ കൂടെ വരുമ്പോൾ സജിനെയും കൂടെ കൊണ്ട് വരണേ എന്ന് ആരാധകർ പറയുന്നുണ്ടായിരുന്നു.