മിമിക്രി താരമായി ജീവിതത്തിൽ കലാരംഗം തുടങ്ങി ദിലീപ് പിന്നീട് സംവിധാന സഹായി ആയിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്. തുടർന്ന് ചെറിയൊരു വേഷം ചെയ്തു അഭിനയ ലോകത്തേക്ക് കടന്ന ദിലീപ് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായക നടൻ ആണ്. മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന ദിലീപ് ഇന്ന് ജനപ്രിയ നായകനാണ്. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ ആയിരുന്നു ഗോപാലകൃഷ്ണൻ എന്ന താരത്തിന് ദിലീപ് എന്ന പേര് ലഭിക്കുന്നത്.

Loading...

ജോക്കറിന് ശേഷം കൊമേഡിയൻ കൂടിയായ ദിലീപിന്റെ ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി വിജയം ആയതോടെ ദിലീപ് എന്ന താരം മലയാളത്തിൽ ഒഴിച്ച് കൂടാൻ ആവാത്ത താരമായി മാറുകയായിരുന്നു. കുഞ്ഞിക്കൂനൻ ചാന്തുപൊട്ട് എന്നി ചിത്രങ്ങളിലെ മികച്ച അഭിനേതാവ് ആണെന്ന് കൂടി താരം തെളിയിച്ചു. നൂറിന്റെ അടുത്ത് ചിത്രങ്ങൾ ചെയ്ത ദിലീപ് ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും വമ്പൻ ഹിറ്റായി മാറി. സൂപ്പർതാരങ്ങൾ തിളങ്ങി നിന്ന സമയത്തു കോമഡി കൊണ്ട് മാത്രം ദിലീപ് ഇവരോടെല്ലാം കിട പിടിക്കുന്ന രീതിയിൽ വളർന്നു.

മീശ മാധവനും അതിനൊപ്പം തന്നെ റൺവേയും കൊച്ചി രാജാവും കൂടി ആയപ്പോൾ മാസ്സ് ഹീറോ പരിവേഷം തനിക്ക് ചേരുമെന്ന് ദിലീപ് തെളിയിച്ചു. എന്നാൽ സിനിമ ജീവിതത്തേക്കാൾ ചർച്ച ആയത് ആയിരുന്നു ദിലീപിന്റെ ദാമ്പത്യ സ്വകാര്യ ജീവിതവും. മഞ്ജു വാര്യരെ പ്രണയിച്ചു വിവാഹം കഴിച്ച ദിലീപ് ആ ബന്ധം പാതിവഴിയിൽ ഉപേക്ഷിച്ചു ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യാ മാധവൻ കടന്നു വരുകയായിരുന്നു. പതിനാറു വർഷത്തെ ദാമ്പത്യ ജീവിതം മഞ്ജുവുമായി ഉപേക്ഷിച്ചു ആയിരുന്നു ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്. ദിലീപിനെ പോലെ ഇപ്പോഴും ചർച്ചകളിൽ നിറയുന്നത് ആണ് താര കുടുംബവും.

വിവാഹ ശേഷം കാവ്യാ മാധവൻ പിനീട് സിനിമയിൽ എത്തിയില്ല എങ്കിൽ കൂടിയും ഇരുവർക്കും പെൺകുട്ടി പിറന്നതും വലിയ വാർത്ത ആയിരുന്നു. മഞ്ജു വാര്യർ – ദിലീപ് ദമ്പതികളുടെ മകൾ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം ആണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ മീനാക്ഷി എത്തിയില്ല എങ്കിൽ കൂടിയും ദിലീപിന്റെ കുടുംബത്തിൽ നിന്നും മറ്റൊരാൾ അഭിനയ ലോകത്തേക്ക് എത്തുകയാണ്. ദിലീപിന്റെ സഹോദരി സബിതയാണ് മലയാളം സിനിമ ലോകത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

നോട്ടത്തിൽ എല്ലാം മീനാക്ഷിയെ പോലെ ആയിരിക്കും സബിതയും. അപ്പച്ചിയുടെ മുഖ സാദൃശ്യം ആണ് മീനാക്ഷിക്ക് എന്നാണ് അടുപ്പക്കാർ പറയുന്നത്. സബിതയും കുടുംബവും ഒരു ഷോർട്ട് ഫിലിമിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്. മാതൃദിനത്തിൽ സൂര്യ ടിവിയിൽ ഇറങ്ങിയ ഷോർട്ട് ഫിലിമിൽ ആണ് ഇവർ അഭിനയിച്ചത്. അമ്മക്കൊരു ഉമ്മ എന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്.