കൃഷ്ണ പ്രഭ എന്ന താരം അഭിനയ ലോകത്തിൽ എത്തുന്നത് മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം താൻ അഭിനയിച്ച ചിത്രം വർക്കിയുടെ പ്രൊമോഷന്റെ ഭാഗമായി റിമി ടോമി അവതാരക ആയി ഉള്ള ഒന്നും ഒന്നും മൂന്നിൽ എത്തിയതോടെയാണ് റിമി ടോമിയെ കുറിച്ച് മനസ്സ് തുറന്നത്.

മികച്ച നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. അഭിനയത്തിനൊപ്പം നിരവധി സ്റ്റേജ് ഷോകൾ കൂടി ചെയ്യുന്ന താരം റിമി ടോമിയുടെ സ്റ്റേജിൽ ഉള്ള എനർജിറ്റിക്ക് ആയി ഉള്ള പെർഫോമൻസ് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട് എന്ന് പറയുന്നു.

Loading...

എന്തായിരിക്കും ഇത്രയും ഊർജസ്വലമായി റിമി ചെയ്യാൻ കാരണം എന്ന് താൻ പിന്നീട് അന്വേഷണം നടത്തി എന്നും എന്നാൽ ആ രഹസ്യം താൻ മനസ്സിലാക്കിയതോടെ റിമി ടോമിയോട് തനിക്ക് ഉള്ള വില പോയി എന്നും റിമി ടോമിയുടെ ഷോയിൽ താരം വെളിപ്പെടുത്തുക ആയിരുന്നു.

എന്നാൽ ആ രഹസ്യം എന്താണ് എന്ന് കൃഷ്ണ പ്രഭ പറഞ്ഞതും ഇല്ല.