മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. എന്നാൽ ചിത്രത്തിൽ ഭാനുമതി എന്ന വേഷം അവിസ്മരണീയം ആയതിൽ കൂടി ആയിരുന്നു ആ സിനിമ പൂർണതയിലേക്ക് എത്തിയത്. രേവതി എന്ന നടിയുടെ കയ്യിൽ ആ കഥാപാത്രം അത്രയേറെ ഭദ്രമായിരുന്നു. അഭിനയത്തിനൊപ്പം നൃത്തവും കൂടി ആയപ്പോൾ എന്നും ഓർക്കുന്ന ഒട്ടേറെ കഥാപാത്രങ്ങ രേവതി മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചു.

ഒരു ഇടവേളക്ക് ശേഷം അഭിനയ ലോകത്തേക്ക് വീണ്ടും എത്തിയ താരം 15 വർഷങ്ങൾക്ക്‌ ശേഷം നൃത്ത രംഗത്തേക്കും തിരിച്ചു വന്നിരുന്നു. നൃത്തത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയവർ ആണ് തൊണ്ണൂറുകളിലെ മിക്ക നായികമാരും. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ഹിന്ദിയും കഴിവ് തെളിയിച്ച താരം ഇന്നും ഓർക്കുന്ന കഥാപാത്രങ്ങൾ ആണ് ദേവാസുരത്തിലെയും കിലുക്കത്തിലെയും എല്ലാം. സിനിമയിൽ നിര സാന്നിധ്യമായ താരം ജീവിതത്തിൽ കാലിടറി വിവാഹ മോചനം വരെ നേടിയത് ആണെന്ന് ചുരുക്കം ചില ആളുകൾക്ക് മാത്രമേ അറിമായിരുന്നുള്ളൂ.. അത് പുറംലോകത്തേക്ക്‌ എത്തിച്ചത് ജോൺ ബ്രിട്ടാസ് ആയിരുന്നു. അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെ..

Loading...

‘ഞങ്ങൾ പ്രണയത്തിലായിരുന്നു എന്റെ മാതാപിതാക്കൾ സമ്മതിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ നടന്നിട്ടുണ്ടാകില്ലായിരുന്നു. അങ്ങനെ വലിയ പ്രണയം ഒന്നുമല്ലായിരുന്നു ഞങ്ങൾ രണ്ട് പേരും മെച്വർഡ് ആയിരുന്നു. സുരേഷ് സുരേഷിന്റെ അമ്മയോടും എന്റെ വീട്ടുകാരോടും കാര്യം പറഞ്ഞു. അവർ സമ്മതിച്ച ശേഷമാണ് ഞങ്ങൾ പ്രണയം തുടങ്ങിയത്. ഞങ്ങളുടെ വേർപിരിയൽ ഭയങ്കര വ്യത്യസ്തമായ ഒന്നായിരുന്നു. എനിക്കാണ് ആദ്യം തോന്നിയത് എവിടേയോ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിരുന്നു. അങ്ങനെ തോന്നിയപ്പോൾ തന്നെ ഞാൻ സംസാരിച്ചു. വേർപിരിയാമെന്ന്..

വേർപിരിയൽ എപ്പോഴും ഇമോഷണൽ ആയിരിക്കുമല്ലോ അതിപ്പോ എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെയാണ്.വേർപിരിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും ഭയങ്കര ഫ്രണ്ട്സാണ്. ഞാൻ ചെയ്യുന്നത് ശരിയാണോ എന്നൊക്കെ ഒരു തോന്നൽ ആദ്യം ഉണ്ടായിരുന്നു. എന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് ഞാൻ സംസാരിച്ചു എനിക്ക് ഇങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്ന്. ഒരു വർഷത്തോളം അതിന്റെയൊരു വേദന ഉള്ളിലുണ്ടായിരുന്നു. ഞാൻ സുരേഷിനെ കണ്ടത് എന്റെ 19 വയസ്സിലാണ്. 21 വർഷത്തോളം ഞങ്ങൾക്ക് പരസ്‌പരം അറിയാം.

എന്റെ ജീവിതത്തിലെ ഒരു ശീലം പോലെ ആയിരുന്നു സുരേഷ്. ഞങ്ങൾ ഒരുമിച്ചാണ് ഒരുപാട് കാര്യങ്ങളിൽ മുന്നോട്ട് പോയത്. എന്റെ ജീവിതത്തിന്റെ അവസാനം വരെ ഞങ്ങൾ വീണ്ടും ഒന്നിക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ ജീവിതത്തിന്റെ അവസാനം വരെ ഒരു ആവശ്യംവന്നാൽ ഞങ്ങൾ പരസ്‌പരം ഉണ്ടാകും..’ രേവതി പറഞ്ഞു. ഇരുവർക്കും കുട്ടികൾ ഒന്നുമില്ല. രേവതി കൃത്രിമ ബീജസങ്കലനം വഴി ‘മാഹീ’ എന്ന് പേരിൽ 5 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.