ബോട്ടക്സ് ഇൻജെക്ഷൻ അടിച്ച ശേഷം കണ്ണുകൾ മാത്രമാണ് മോഹൻലാലിന്റെ അഭിനയിക്കുന്നത്; രശ്മി ആർ നായർ..!!

8,537

കഴിഞ്ഞ നാൽപ്പത് വർഷത്തിൽ അധികമായി അഭിനയ ലോകത്തിൽ ഉള്ള താരമാണ് മോഹൻലാൽ. അഭിനയ വിസ്മയമായി എന്നും വാഴ്ത്തപ്പെടുമ്പോൾ മോഹൻലാൽ അഭിനയം മറന്നുപോയതായി ആരാധകർ പോലും ഇപ്പോൾ കുത്തുവാക്കുകൾ പറയുന്നുണ്ട്.

ഒരു അഭിനേതാവ് എന്നതിന് മുകളിൽ ഒരു ബ്രാൻഡ് ആയി ഇപ്പോൾ മോഹൻലാൽ നിൽക്കുന്നതും. അഭിനയത്തിനേക്കാൾ ബോക്സ് ഓഫീസ് കളക്ഷനും റെക്കോർഡ് ബ്രേക്ക് നിരീക്ഷണവും ഒക്കെയാണ് മോഹൻലാൽ എപ്പോൾ ശ്രദ്ധിക്കുന്നത് എന്നാണ് ഒരു വലിയ വിഭാഗം ഇപ്പോൾ ആരോപിക്കുന്നതും.

അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് തുറന്നെഴുത് നടത്തിയിരിക്കുകയാണ് മോഡൽ രശ്മി ആർ നായർ. താരം എഴുതിയ കുറിപ്പ് ഇങ്ങനെ..

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ , പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശൻ്റെ പത്തുമുപ്പതു വര്ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ്.

അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന്. മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല.

അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്പോയിൽ ചെയ്യാൻ നോക്കിയത്. ബോട്ടോക്സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്.

കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ . ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്.

ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത് . അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം

Facebook Notice for EU! You need to login to view and post FB Comments!