തൊണ്ണൂറുകളുടെ ഹരമായിരുന്ന രംഭയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..!!

432

യഥാർത്ഥ പേര് വിജയ ലക്ഷ്മി സിനിമയിൽ എത്തിയപ്പോൾ ആദ്യ പേര് അമൃത എന്നായിരുന്നു. എന്നാൽ പിന്നീട് രംഭ എന്ന് മാറ്റുകയായിരിക്കുന്നു. നായികയായി നിന്ന താരം നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു എങ്കിൽ കൂടിയും രണ്ടാമത്തെ ചിത്രം വമ്പൻ ഹിറ്റായി മാറി.

സർഗം ആയിരുന്നു രംഭയുടെ രണ്ടാം ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലും മാത്രമല്ല ബംഗാളി ഭോജ്പുരി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ് . പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു.

പിന്നീട് രംഭ തമിഴ് ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്രയിലെ വിജയവാഡയിൽ ആയിരുന്നു രംഭ ജനിച്ചത്. 1991 ൽ അഭിനയം തുടങ്ങിയ രംഭയുടെ അവസാന കാലഘട്ടത്തിൽ ഐറ്റം ഡാൻസ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഇരുപത് വര്ഷം 1991 മുതൽ 2011 വരെ സജീവമായിരുന്ന രംഭ 2010 ൽ ആണ് വിവാഹം കഴിക്കുന്നത്. തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും പിന്മാറുക ആയിരുന്നു.

ശ്രീലങ്കൻ തമിഴനായ ബിനെസ്സുകാരനെ ആണ് രംഭ വിവാഹം കഴിക്കുന്നത്. ടൊറന്റോയിൽ താമസിക്കുന്ന രാംഭക്ക് മൂന്നു മക്കൾ ആണ് ഉള്ളത്. രണ്ടു പെൺകുട്ടികളും ഒരു മകനും ആണ് രംഭക്കു ഉള്ളത്. ചിരഞ്ജീവി , രജനികാന്ത് , സൽമാൻ ഖാൻ , അക്ഷയ് കുമാർ , കമൽ ഹസൻ , വിജയ് , മമ്മൂട്ടി , ദിലീപ് , ജയറാം എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായ സമയത്താണ്  ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഭനുമായി 2010 ൽ താരം വിവാഹിതയാകുന്നത്.

വിവാഹശേഷം ഇരുവരും ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. താരത്തിന് മൂന്ന് മക്കളാണ്. ലാന്യ സാഷ ഷിവിൻ. കുടുംബത്തിന്റെ ഫോട്ടോകൾ താരം പങ്കു വെക്കുമ്പോൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. കാനഡയിൽ സ്ഥിര താമസമാക്കിയ നടി രംഭയും ഭര്ത്താവും വേർപിരിഞ്ഞു കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചു എന്ന് തുടങ്ങിയ താങ്കൾ താരത്തിന്റെ കുടുംബ ജീവിതം പരാജയപ്പെടുന്നു എന്ന രൂപത്തിൽ പല വാർത്തകളും വന്നിരുന്നു.

പക്ഷേ ആ സമയത്ത് എല്ലാം താരം കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ 45 ജന്മദിനത്തോടനുബന്ധിച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും താരത്തിന് ലഭിക്കുന്നത്. സിനിമയിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.