ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ആണ് ഹൃദയം. ഏറെ നാളുകൾക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം കല്യാണിയും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടി ആണ് ഹൃദയം.

Loading...

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കോമ്പിനേഷൻ ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. ഓണം റിലീസ് ആയി ചിത്രം എന്നുള്ള റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ വൈറസ് ബാധ കൂടിയതോടെ ഷൂട്ടിംഗ് പാതി വഴിയിൽ നിൽക്കുകയാണ്. ഈ പ്രതിസന്ധി മറികടന്നു ചിത്രം ഷൂട്ടിംഗ് പൂർത്തി ആയാലും തീയറ്റർ റിലീസ് എന്നുള്ളത് വിധൂര സാധ്യതകൾ മാത്രം ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ ചിത്രം ഡിജിറ്റൽ റിലീസ് ഉണ്ടാവും എന്നുള്ള റിപ്പോർട്ട് വന്നു തുടങ്ങിയത്.

പ്രേക്ഷകരുടെ ആകാംഷ ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ആക്കിയതോടെ ആണ് വിശദീകരണവുമായി ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം രംഗത്ത് വന്നത്. ഓണം റിലീസ് എന്നുള്ളത് ഇനി നടക്കാത്ത കാര്യം ആയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും അമ്പത് ശതമാനത്തിൽ ഏറെ ബാക്കി ഉണ്ടെന്നു വിശാഖ് പറയുന്നു.

ഓൺലൈൻ റിലീസ് എന്തായാലും ഉണ്ടാവില്ല എന്നും ചിത്രം ലോക വ്യാപകമായി തീയറ്ററിൽ തന്നെ റിലീസ് ചെയ്യും എന്നും റിലീസ് തീയതി പിന്നീട് അറിയിക്കും എന്നും അദ്ദേഹം പറയുന്നു. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ എന്നിവരുടെ മക്കൾ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകത കൂടി ഉണ്ട്.