Categories: Photo Gallery

ബ്ലൗസിന് പകരം ഷർട്ടിനൊപ്പം സാരിയുടുത്ത് അനുമോൾ; അനുകുട്ടി എങ്ങനെ വന്നാലും സുന്ദരിയാണെന്ന് ആരാധകർ…!!

മലയാളത്തിൽ സിനിമ താരങ്ങൾ പോലെ തന്നെ വലിയ ആരാധകർ ഉണ്ട് ടെലിവിഷൻ താരങ്ങൾക്കും. അത്തരത്തിൽ വലിയ ആരാധകരുള്ള ഷോ ആണ് ഫ്ലോവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ആ ഷോയിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ താരം ആണ് അനുമോൾ.


ടെലിവിഷൻ രംഗത്തിൽ താരങ്ങൾ അണിനിരക്കുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക് എങ്കിൽ കൂടാതെ സീരിയലിൽ കൂടി അഭിനയ ലോകത്തിലും അനുമോൾ സജീവമായി നിൽക്കുന്നുണ്ട്.

പൊട്ടത്തവരും കുട്ടിക്കളിയും എല്ലാം കാണിക്കുന്ന ഒരു കുസൃതി കുട്ടിയാണ് സ്റ്റാർ മാജിക് ഷോയിൽ അനുമോൾ. ആരെന്ത് പറഞ്ഞാലും പെട്ടന്ന് വിശ്വസിക്കുന്ന പ്രകൃതമുള്ളയാൾ ആണ് അനുമോൾ എന്നാണ് സ്വാസിക ഈ അടുത്ത കാലത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


പെട്ടന്ന് കരയും ആർക്കും പെട്ടന്ന് പറ്റിക്കാൻ കഴിയുന്ന ആൾ കൂടിയാണ് അനുമോൾ. ചെറിയ പ്രായത്തിൽ തന്നെ തന്റേതായ മേഖലയിൽ ശ്രദ്ധ നേടിയ ആൾ കൂടി ആണ് അനുമോൾ എങ്കിൽ കൂടിയും സോഷ്യൽ മീഡിയ വഴി നിരവധി വിമര്ശനങ്ങൾ വാങ്ങി കൂട്ടിയ ആൾ കൂടി ആണ് അനുമോൾ.

അനിയത്തി എന്ന സീരിയൽ വഴിയാണ് അനുമോൾ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ മികച്ചൊരു വേഷം കൂടി താരം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായി നിക്കുന്ന താരം പലപ്പോഴും ശ്രദ്ധ നേടുന്നത് മോഡലിങ്ങിൽ കൂടിയാണ്.

നിരവധി ഫോട്ടോസ് ചെയ്തു താരം എപ്പോഴും എത്താറുമുണ്ട്. അത്തരത്തിൽ താരം ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടും വലിയ ജന ശ്രദ്ധ ലഭിക്കാറുമുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അനുമോൾ. ഇപ്പോൾ ചുവന്ന സാരിയിൽ ബൗസിന് പകരം ഷർട്ട് ധരിച്ചെത്തിയ അനുമോളിന്റെ പുത്തൻ ഫോട്ടോസ് ആണ് ശ്രദ്ധ നേടുന്നത്.

തന്റെ ഇഷ്ട ഭക്ഷണം കപ്പയും തലക്കറിയും ആണെന്ന് അനുമോൾ പറയുന്നു. ബുദ്ധിയില്ലാത്തയാൾ ആണോ എന്ന് ചോദിക്കുമ്പോൾ ഞാൻ ഇതുവരെയും എത്തിയത് ഇങ്ങനെ തന്നെ അല്ലെ അനുമോൾ ചോദിക്കുന്നത്.


തിരുവനന്തപുരം ആര്യനാട് ആണ് അനുമോളിന്റെ വീട്. അഭിനേതാവ് ആയില്ല എങ്കിൽ തനിക്ക് പോലീസിൽ ചേരാൻ ആണ് ആഗ്രഹം. കേരളത്തിൽ തനിക്ക് ഇഷ്ടമുള്ള സ്ഥലം ഇടുക്കിയാണ്. ധോണി ഫാൻ ആണ് അനുമോൾ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago