വസ്ത്രത്തിന്റെ നീളം അൽപ്പം കുറഞ്ഞാൽ നെറ്റി ചുളിക്കുന്നവർ ആണ് മലയാളികൾ. ആ മലയാളികളുടെ ചിന്താഗതികൾ തിരുത്തി കൊണ്ട് ഒരു തിരുവല്ലാക്കാരി പെൺകുട്ടി മോഡലിംഗ് രംഗത്തേക്ക് എത്തുന്നു.
സാധാരണയുള്ള പരസ്യ മോഡലിങ്ങിൽ ഫോട്ടോഷൂട്ടുകളിൽ നിന്നും വിഭിന്നമായി മികച്ച ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരു പെൺകുട്ടി. ഇന്ന് ആ താരം മോഡലിങ്ങിൽ കൊടുമുടികൾ കീഴടക്കി സൂപ്പർ താര ചിത്രങ്ങളുടെ അടക്കം ഭാഗമായി മാറി കഴിഞ്ഞു.
നേഹ റോസ്. നേഹ ഇന്ന് തിരക്കുള്ള ഒരു മോഡൽ ആണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിലയുള്ള മോഡലിംഗ് താരങ്ങളിൽ ഒരാൾ. ഒരു കാലത്ത് തനിക്ക് നേരെ മുഖം തിരിച്ചവർക്ക് മുന്നിൽ അവഗണിച്ചവർക്ക് മുന്നിൽ കൃത്യമായ നേട്ടങ്ങളിൽ കൂടി തന്റേതായ ഇടം നേടിക്കഴിഞ്ഞു.
എന്നാൽ 8 വർഷങ്ങൾക്ക് മുന്നേ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നപ്പോൾ അവസരങ്ങളെക്കാൾ കൂടുതൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആയിരുന്നു മുന്നിൽ. അവസരങ്ങൾ അന്വേഷിച്ചു അലഞ്ഞപ്പോൾ പലരും മുഖം തിരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
തുടർന്ന് ചെറിയ ഫാഷൻ ഷോകൾ ചെയ്തായിരുന്നു തുടക്കം. തുടർന്ന് 2013 ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആയി. അതുതന്നെ ആയിരുന്നു നേഹ റോസ് എന്ന താരത്തിന്റെ മോഡലിംഗ് രംഗത്തിന്റെ ഉയർച്ചയിലേക്ക് ഉള്ള ആദ്യ കാൽ വെപ്പ്. ഇതോടെ നിരവധി ഫാഷൻ ഷോകൾ പരസ്യങ്ങൾ എന്നിവ നേഹക്ക് ലഭിച്ചു തുടങ്ങി.
ഇപ്പോഴിതാ തിരക്കേറിയ മോഡൽ ആയി മാറിയ താരം സിനിമയിലും അഭിനയിച്ചു കഴിഞ്ഞു. മോഡേൺ വസ്ത്രത്തിന് ഒപ്പം നാടൻ വേഷത്തിലും അതീവ സുന്ദരിയാണ് നേഹ. സാരിയിൽ ഉള്ള പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
മലയാളിയുടെ നാടൻ സൗന്ദര്യം തൊട്ടറിയുന്നതാണ് നേഹയുടെ സാരിയിലുള്ള ചിത്രങ്ങൾ എന്ന് ആരാധകർ പറയുന്നത്. ഒരേ സമയം മോഡേൺ വസ്ത്രങ്ങളിലും അതോടൊപ്പം നാടൻ വേഷങ്ങളിലും എത്തുന്ന നേഹ കൂടുതൽ സൗന്ദര്യം ഇങ്ങനെ കാണുമ്പോൾ ആണെന്ന് ആരാധകർ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…