ജാസ്മിൻ മേരി ജോസഫ് എന്ന പെൺകുട്ടിയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നത് ലോഹിതദാസ് സൂത്രധാരനിൽ കൂടിയാണ്. ആദ്യ ചിത്രത്തിൽ അഭിനയിക്കാനെത്തിയ പെൺകുട്ടിക്ക് ലോഹിതദാസ് പുതിയ പേരും നൽകി മീര ജാസ്മിൻ.
പുതുമുഖങ്ങളെ തേടിയുള്ള യാത്രയിൽ ലോഹിതദാസിന് മുന്നിൽ മീര ജാസ്മിനെ പരിചയപ്പെടുത്തുന്നത് പിൽക്കാലത്ത് സംവിധായകൻ ആയ ബ്ലെസ്സി ആയിരുന്നു. മികച്ച നടിക്കുള്ള ദേശിയ അവാർഡ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ കൂടി നേടിയ മീര. മലയാളത്തിലെ മികച്ച നായികമാരിൽ ഒരാൾ ആണ്.
തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്തിൽ തിരക്കേറിയ നായികയായി മാറിയ ആൾ ആയിരുന്നു മീര ജാസ്മിൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചു. മികച്ച നടിക്കുള്ള തമിഴ് നാട് സംസ്ഥാന അവാർഡും അതുപോലെ രണ്ടു വട്ടം കേരള സ്റ്റേറ്റ് അവാർഡും ദേശിയ അവാർഡും നേടിയ താരമാണ് മീര ജാസ്മിൻ.
ലോഹിതദാസ് കണ്ടെത്തിയ താരം ആയിരുന്നു മീര ജാസ്മിൻ. 2001 ൽ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി ആണ് മീര അഭിനയ ലോകത്തിൽ എത്തുന്നത്.
തുടർന്ന് ദിലീപിന്റെ നായികയായി ഗ്രാമഫോൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. ലോഹിതദാസ് ഒരുക്കിയ കസ്തൂരിമാനിലും ചക്രത്തിലും നായിക മീര ആയിരുന്നു. ആദ്യ കാലങ്ങളിൽ കമൽ , സത്യൻ അന്തിക്കാട് , ലോഹിതദാസ് ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആൾ കൂടിയാണ് മീര ജാസ്മിൻ.
വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിടപറഞ്ഞ താരം വീണ്ടും ഇപ്പോൾ അഭിനയ ലോകത്തിലും അതിനോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായി രംഗത്ത് വന്നതോടെ തന്റെ നാൽപ്പതാം വയസിൽ തടി കുറച്ചു കൂടുതൽ സുന്ദരി ആയിരിക്കുകയാണ് മീര ജാസ്മിൻ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…