Categories: Photo Gallery

മാലിദ്വീപിൽ അണ്ടർവാട്ടർ ഹോട്ടലിൽ മധുവിധു ആഘോഷിച്ചു കാജൾ അഗർവാൾ; ഫോട്ടോസ് വൈറൽ ആകുന്നു..!!

ബോളിവുഡ് സിനിമയിൽ കൂടി ആയിരുന്നു തുടക്കം എങ്കിൽ കൂടിയും തെന്നിന്ത്യൻ നായികമാരിൽ മുൻനിരയിൽ എത്താൻ കാജൽ അഗർവാൾ എന്ന താരത്തിന് അധികം സമയം വേണ്ടി വന്നില്ല എന്ന് വേണം പറയാൻ. കേരളത്തിൽ അടക്കം ഒട്ടേറെ ആരാധകർ ഉള്ള താരം ഈ അടുത്താണ് വിവാഹം കഴിച്ചത്.

സിനിമയിൽ തന്റെ ഒട്ടേറെ വിജയങ്ങൾ നേടിയ ശേഷം 34 ആം വയസിൽ ആയിരുന്നു താരം വിവാഹ ത ആയത്. റാം ചരൺ ചിത്രം മഗധീരയിൽ കൂടി ഒട്ടേറെ ആരാധകർ ഉണ്ടാക്കിയ താരം വിജയിക്കൊപ്പം വിജയം ഫോർമുല ആയ താരം കൂടി ആണ്. ജില്ലയും തുപ്പാക്കിയും എല്ലാം വലിയ ബോക്സ് ഓഫീസിൽ വിജയം ആയി മാറി.

മുംബൈയിൽ സംരംഭകനായ ഗൗതം കിച്ചലു എന്നയാളുമായി കാജൽ വിവാഹിത ആവുന്നത്. വിവാഹം ശേഷം മധുവിധു ആഘോഷിക്കാൻ ഇരുവരും മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. മാലിദ്വീപിൽ എത്തി ഓരോ ദിവസം കഴിയുമ്പോഴും ഹണിമൂൺ ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട് സോഷ്യൽ മീഡിയയിലൂടെ കാജൽ.

ഇപ്പോഴിതാ മാലിദ്വീപിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലുകളിൽ ഒന്നിൽ താമസിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജൽ. സീ ലെവലിൽ നിന്ന് 16 അടിയോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന അണ്ടർവാട്ടർ ഹോട്ടലിൽ 5 സ്റ്റാർ റെസ്റ്റോറന്റ് സഹിതമുണ്ട്. ഒരു രാത്രി താമസിക്കുന്നതിന് 50000 ഡോളറിന് ( 35 ലക്ഷം രൂപ) മുകളിലാണ് ചാർജ് വരുന്നത്.

റൂമിന് ചുറ്റിനും മീനുകൾ നീന്തി കളിക്കുന്നത് അകത്ത് ഇരുന്നാൽ തന്നെ കാണാൻ സാധിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഭർത്താവിനൊപ്പം റൂമിൽ ഇരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അത് കൂടാതെ മീനുകളോട് മുഖാമുഖം കണ്ട് നിക്കുന്ന ചിത്രങ്ങളിൽ ‘ഞാൻ മീനുകളെ നോക്കുകയാണോ അതോ മീനുകൾ എന്നെ നോക്കുകയാണോ..? എന്നായിരുന്നു തരാം തന്റെ പുതിയ ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago