മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം.
സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ഒരാൾ ആണ് എസ്തർ അനിൽ.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസ് ആയിരുന്നു എങ്കിൽ കൂടിയും ലോകം മുഴുവനുള്ള സിനിമ പ്രേമികൾ ഒരേസമയം വാഴ്ത്തിയപ്പോൾ അതിന്റെ ഭാഗമായി എസ്ഥേർ അനിലും ഉണ്ടായിരുന്നു.
മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്.
ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു. ദൃശ്യം എന്ന വമ്പൻ വിജയ ചിത്രം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തർ തന്നെ ആയിരുന്നു ആ വേഷം ചെയ്തത്. അനുമോൾ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്തർ ദൃശ്യത്തിൽ എത്തിയത്.
ലോക്ക് ഡൌൺ കാലത്തിൽ സിനിമ ഷൂട്ടിംഗ് ഇല്ല എങ്കിൽ കൂടിയും താരങ്ങൾ എല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പ്രെസൻസ് നിലനിർത്തി കൊണ്ട് പോകുന്നത് ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്.
എസ്ഥേർ അനിൽ നടത്തിയ പുതിയ ഫോട്ടോഷൂട് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്. ഇത്രക്കും സൗന്ദര്യം ഉണ്ടായിരുന്നോ എന്നും ഇത്രയും കാലം ഈ സൗന്ദര്യം എവിടെയാണ് ഒളിപ്പിച്ചു വെച്ചത് എന്നൊക്കെയുമാണ് ആരാധകർ പോസ്റ്റിൽ ചോദിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…