പെട്രോളിനും ഡീസലിനും വിലകുറച്ച് സർക്കാർ; ഇത് വലിയ ആശ്വാസം..!!

87

ദിനംപ്രതി ജനജീവിതം താറുമാറാകുന്ന രീതിയിൽ ഇന്ധന വില വർദ്ധിക്കുന്നതിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ആയതോടെ പെട്രോളിനും അതുപോലെ ഡീസലിനും വില കുറച്ച് കേന്ദ്ര സർക്കാർ.

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും ആണ് കുറച്ചത്. എക്സൈസ് തീരുവയിൽ നിന്നുമാണ് വില കുറച്ചത്. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

കഴിഞ്ഞ മാസം റെക്കോർഡ് കൂടൽ ആണ് പെട്രോൾ ഡീസൽ വിലയിൽ ഉണ്ടായത്. പെട്രോളിന് 7.82 രൂപ കൂടിയപ്പോൾ ഡീസലിന് കൂടിയത് 8 രൂപ 81 പൈസയാണ്.

എന്തായാലും പുത്തൻ വില നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ വലിയൊരു ആശ്വാസത്തിൽ തന്നെയാണ് സാധാരണക്കാർ. ഇന്ത്യയിൽ അങ്ങോളമിങ്ങോളം വമ്പൻ പ്രതിഷേധം ഉയർന്നതോടെ ആണ് അടിയന്തരമായ നടപടി ഉണ്ടായത്.

ഇന്ധന വില ഉയർന്നതോടെ അതിന് ഒപ്പം തന്നെ സാധനങ്ങൾക്കും വലിയ തോതിൽ ഉള്ള വില ഉണ്ടായിരുന്നു. ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ വലിയൊരു ആശ്വാസം തന്നെയാണ് സർക്കാരിന്റെ പുതിയ നിലപാട്.