പാലായിൽ സഹപാഠിയായ പെൺകുട്ടിയുടെ ചിത്രങ്ങൾ രൂപമാറ്റം വരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 4 പെൺകുട്ടികൾക്ക് എതിരെ പോലീസ് കേസ് എടുത്തു. കൂടെ പഠിക്കുന്ന കുട്ടികൾ തന്നെയാണ് പെൺകുട്ടിയുടെ അശ്ലീല രീതിയിൽ ഉള്ള ഫോട്ടോകൾ എഡിറ്റ് ചെയ്തത്.

ഭീഷണി ഭയന്ന പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കേസിൽ അകപ്പെട്ട എല്ലാവരും പ്രായപൂർത്തി ആകാത്തവർ ആണ്. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ പാലയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കേരളത്തിൽ പെൺകുട്ടികൾ ഉൾപ്പെടുന്ന ആദ്യ സൈബർ കേസ് ആണ് ഇത്.

Loading...

സഹപാഠിയായ മറ്റൊരു ആൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന രീതിയിൽ ആണ് കുട്ടിയുടെ ചിത്രങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്തത്. ഫോട്ടോ കാണിച്ചു പണം തട്ടാൻ ഉള്ള ശ്രമം ആയിരുന്നു. വിനോദയാത്ര പോയി തിരിച്ചു എത്തിയതിന് ശേഷം ആയിരുന്നു ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.

യാത്രയിൽ ഉള്ള ഫോട്ടോക്ക് ഒപ്പം ആൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്യുക ആയിരുന്നു. എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.

പണം തട്ടാൻ ഉള്ള ശ്രമത്തിനൊപ്പം വിനോദയാത്ര വേളയിൽ ഉള്ള എന്തെങ്കിലും അസ്വാരസ്യങ്ങളോ വൈരാഗ്യമോ ആണോ കൃത്യത്തിന് കാരണം ആയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികൾക്ക് കൂട്ടുനിന്ന ആൺകുട്ടികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസ്.