ദീപാവലി ആഘോഷങ്ങൾക്കും പടക്കം പൊട്ടിക്കുന്നതിനും സുപ്രീംകോടതി കർശന നിർദ്ദേശങ്ങൾ നൽകിയ സമയത്തും നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്, ഉത്തർപ്രദേശിലെ ലക്‌നൗ നഗരത്തിലെ ഒരു തെരുവിൽ കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിന് ഇടയിൽ യുവാവ് 3 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വായിൽ വെച്ചു പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ കുട്ടിക്ക് എഴുപത്തിയഞ്ചോളം സ്റ്റിച്ചുകൾ ആണ് ഉള്ളത്.

കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതിൻ പ്രകാരം പോലീസ് പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വായിൽ പടക്കം പൊട്ടിയതിനെ തുടർന്ന് കുട്ടിക്ക് അണുബാധ ഉണ്ടായിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്യാൻ വലിയ സമയമെടുക്കും എന്നാണ് അറിയുന്ന വിവരം.