ഇന്നത്തെ കാലത്ത് കൂടിവരുന്ന ഏറ്റവും വലിയ അതിക്രമങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ വഴിയും അശ്ളീല വെബ് സൈറ്റുകൾ വഴിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം കേരളത്തിൽ സുലഭം ആണെന്നും അതിലെ കണ്ണികളെ പലരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 32 ഇടങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി മൊബൈൽ ഫോണുകൾ ലാപ്‌ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തു.

പ്രതികൾക്ക് എതിരെ അഞ്ച് കുറ്റങ്ങൾ ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഓപ്പറേഷൻ പി ഹണ്ട് നടത്തിയ രണ്ടാം ഘട്ട റെയ്ഡിൽ ആണ് ഇവർ കുടുങ്ങിയത്, ആദ്യത്തെ റെയ്ഡിൽ ഏപ്രിലിൽ നടന്നപ്പോൾ 21പേര് ആണ് അറസ്റ്റിൽ ആയത്.

അറസ്റ്റിൽ ആയ ആളുകളിൽ നിന്നും കണ്ടെത്തിയ ചിത്രങ്ങളിൽ ഏറെയും കേരളത്തിലെ പെൺകുട്ടികളുടെ ആയിരുന്നു എന്നാണ് എഡിജിപി മനോജ് എബ്രഹാം അറിയിച്ചത്.

സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, വാട്‌സ് ആപ്, ടെലഗ്രാം എന്നിവ വഴിയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരിൽ ഏറെയും വിദേശ രാജ്യങ്ങളിൽ നിന്നുവള്ളവരാണ്. ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

കായംകുളത്ത് ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സംഘം പിടിയിൽ; സംഭവം പുറത്തായത് ഇങ്ങനെ..!!

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റം; അഞ്ചുവർഷം തടവും; കേന്ദ്ര സർക്കാർ പിടിമുറുക്കുന്നു..!!