പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ കോണ്ഗ്രസ്സ് നേതാവ് ഒ എം ജോർജ്ജ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്ക് മുന്നിൽ ആണ് കീഴടങ്ങിയത്.
പോക്സോ നിയമ പ്രകാരം ആണ് ജോർജിന് എതിരെ കേസ് ചുമത്തിയിരിക്കുന്നത്. മാതാപിതാക്കൾക്ക് ഒപ്പം വീട്ടിൽ ജോലി ചെയ്യാൻ എത്തിയ പെണ്കുട്ടിയെ ആണ് കഴിഞ്ഞ ഒന്നര വർഷമായി ജോർജ്ജ് പീഡിപ്പിച്ചിരുന്നത്.
പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന ഭീഷണി മുഴക്കി ആണ് ജോർജ്ജ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. മറ്റൊരോടെങ്കിലും പറഞ്ഞാൽ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്നും ഭീഷണി ഉണ്ടായിരുന്നു.
ഒ എം ജോർജ് മുൻ സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു, കൂടാതെ മുൻ ഡിസിസി ജെനറൽ സെക്രട്ടറിയും ആയിരുന്നു. കേസിന്‍റെ പശ്ചാത്തലത്തില്‍ ഒ എം ജോർജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…