Malayali Special

അളിയാ എന്നെ കൊല്ലല്ലേടാ, കൂടിപ്പിറപ്പുകൾ പോലെ ഒന്നിച്ച് നടന്നിട്ടും അവസാനം പ്രിയ സുഹൃത്ത് അടങ്ങുന്ന കൊട്ടേഷൻ സംഘം കൊന്ന് തള്ളി; സംഭവം ഇങ്ങനെ..!!

തിരുവനന്തപുരം; നാടിനെയും ജനങ്ങളെയും സുഹൃത്താക്കളെയും ഞെട്ടിച്ചുന്ന രീതിയിൽ ആണ് വിഷ്ണുവിനെ സുഹൃത്ത് അടങ്ങുന്ന കൊട്ടേഷൻ സംഘം കൊന്ന് തള്ളിയത്. ചിറയിൻകീഴിൽ പകൽ വിജനമായ വഴിയിൽ വെച്ചായിരുന്നു കൊലപാതകം.

തൊഴിലുറപ്പ് സംഘം അടങ്ങുന്ന യുവതികൾ വിഷ്ണുവിന്റെ നിലവിളി കേട്ട് എത്തിയെങ്കിലും ആയുധധാരികളുടെ ഭീഷണിക്ക് മുന്നിൽ പിന്മാറുകയായിരുന്നു.

വിഷ്ണുവും സുഹൃത്ത് അരുണും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു, ഊണും ഉറക്കവും യാത്രയും എല്ലാം ഒരുമിച്ച്, പക്ഷെ, കഞ്ചാവ് മയക്കുമരുന്ന് മാഫിയ സഘംത്തിലെ അംഗങ്ങൾ ആയിരുന്നു കൊട്ടേഷൻ നടത്തിയത്. അതിലെ പ്രധാന കണ്ണിയായിരുന്നു കൊലപാതകത്തിന് നേതൃത്വം നൽകിയ വിഷ്ണുവിന്റെ പ്രിയ സുഹൃത്ത് അരുൺ.

ഒരു സാധാരണ കുടുംബത്തിലെ പ്രതീക്ഷയും താങ്ങും തണലും ആയിരുന്നു വിഷ്ണു. അരുണിന്റെ ഫോൺ ഹാക്ക് ചെയ്തു വിവരങ്ങളും സന്ദേശങ്ങളും വിഷ്ണു ചോർത്തി എന്നുള്ള സംശയം മൂലമാണ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അരുണും കൂട്ടാളികളും വിഷ്ണുവിനെ ആക്രമിച്ചത്. മൈസൂർ ആയിരുന്നു അരുണും കൊല്ലപ്പെട്ട വിഷ്ണുവും കഴിഞ്ഞ ദിവസം ആറ്റിങ്കൽ ബാസ്റ്റാന്റിൽ എത്തുകയും അരുണിന്റെ സുഹൃത്ത് രാജ് സൂര്യൻ ആണ് ഇരുവരെയും കൂട്ടികൊണ്ടു പോയത്.

തുടർന്ന് വിഷ്ണുവും അരുണും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുക ആണെന്ന് വിഷ്ണുവിന്റെ വീട്ടിൽ അറിയിക്കുക ആയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിഷ്ണുവിനെ കാണാതെ ഇരിക്കുമ്പോൾ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും വിഷ്ണുവിന് അപകടം സംഭവിച്ചു എന്നുള്ള വിവരം എത്തുന്നത്.

അരുണിന്റെ ഫോൺ ഹാക്ക് ചെയ്‌തോ എന്നുള്ള ചോദ്യവുമായി വിഷ്ണുവിനെ മർദ്ദിച്ചപ്പോൾ അരുണിന്റെ അമ്മ എതിർക്കുക ആയിരുന്നു. തുടർന്ന്, സംഘം വിഷ്ണുവിനെ തീരദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

അവിടേക്ക് മറ്റൊരു സംഘം ആളുകൾ എത്തുകയും തുടർന്ന് കമ്പുകൾ കൊണ്ട് ക്രൂരമായി വിഷ്ണുവിനെ അടിക്കുക ആയിരുന്നു, കാൽ പിടിക്കുകയും ദയനീയമായി അപേക്ഷിക്കുകയും ചെയ്തിട്ടും ക്രൂരത കൈവിടാതെ അടിച്ചു വീഴ്ത്തുക ആയിരുന്നു.

തുടർന്ന് കുഴഞ്ഞു വീണ വിഷ്ണുവിനെ കൊട്ടേഷൻ സംഘം തന്നെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. തെങ്ങിൽ നിന്നും വീണത് എന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ വിഷ്ണുവിന്റെ മരണം ഉറപ്പിച്ചതോടെ അക്രമി സംഘം ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് രാജ് സൂര്യൻ, ആഷിഖ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അരുൺ അടക്കമുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണത്തിൽ ആണ്.

അളിയാ, ഞാൻ ഒരു തെറ്റും ചെയ്‌തട്ടില്ല, എന്നെ അടിക്കല്ലേടാ എന്നായിരുന്നു വിഷ്ണു അരുണിനോട് പറഞ്ഞ വാക്കുകൾ. 22 വയസായിരുന്നു വിഷ്ണുവിന്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago