Malayali Special

നായയെ കണ്ട് ആന വിരണ്ടോടി; ഓട്ടത്തിന് ഇടയിൽ വൈദ്യുതി പോസ്റ്റുകളും കാറും ആന തകർത്തു..!!

കുറച്ചു നാളുകൾ ആയി ആന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ, ആ വർത്തായിലേക്ക് ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി. ഉത്സവം കഴിഞ്ഞു തിരിച്ചു പോകുന്നതിന് ഇടയിൽ ആണ് നായയെ കണ്ട ആന വിരണ്ടോടിയത്.

വെണ്മണി നീലകണ്ഠൻ എന്ന ആനയാണ്, ആന റോഡിലൂടെ നടക്കുന്നതിന് ഇടയിൽ കുറുകെ ചാടുകയും കുരക്കുകയും ചെയ്തപ്പോൾ ഭയന്ന് ഓടിയത്. അഞ്ച് കിലോമീറ്ററോളം ഓടിയ ആന, മൂന്ന് മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ചു.

പത്തനംതിട്ട-പന്തളം റോഡില്‍ നരിയാപുരം മുതല്‍ തുമ്പമണ്‍ മുട്ടം വരെ അഞ്ച് കിലോ മീറ്ററോളം ദൂരമാണ് ആന വിരണ്ടോടിയത്. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു ആനയെ തൃശ്ശൂരിലുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം നരിയാപുരത്ത് എത്തിച്ചത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കി തളയ്ക്കാനായി കൊണ്ടു പോകുന്ന വേളയിലാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയെ പാപ്പാന്മാരും ആനയുടെ മാനേജര്‍ അഖിലും ചേര്‍ന്ന് പിന്തുടര്‍ന്നു. നരിയാപുരം പെരുമ്പ്രാല്‍ വടക്കേതില്‍ അഖിലിന്റെ കാര്‍ വിരണ്ടോടിയ ആന തകര്‍ത്തു. വൈദ്യുതിപോസ്റ്റും ഇടമാലി ജ്യോതിഭവനില്‍ യശോധരന്റെ മതിലും തകര്‍ത്ത ശേഷം ആന കെ.എസ്.ആര്‍.ടി.സി. ബസില്‍ കുത്തുകയും ചെയ്തിരുന്നു. തുടർന്ന് ആനയെ റബർ തോട്ടത്തിൽ തളയ്ക്കുക ആയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago