ഇന്ന് മലയാളികൾ ആദ്യം കേട്ട വാർത്തകളിൽ ഒന്നായിരിക്കും നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണം. സ്വന്തം വീട്ടിൽ ടെറസിൽ നിന്നും ആയിരുന്നു ഉല്ലാസിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ദുരൂഹതകൾ ഉണ്ടെന്ന് വാർത്തകൾ വരുമ്പോഴും മരുമകനും മാളുമായി യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു ആശയുടെ പിതാവ് ശിവാനന്ദൻ തന്നെ രംഗത്ത് വരുകയും ചെയ്തു. കഷ്ടപ്പാടുകൾ നിറഞ്ഞ ലോകത്തിൽ നിന്നും ജീവിതത്തിൽ കരകയറി തുടങ്ങിയപ്പോൾ ആയിരുന്നു ഉല്ലസിന് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
മിനി സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഉല്ലാസ് പന്തളം എന്ന കലാകാരനെ എല്ലാ മലയാളികൾക്കും അറിയാം എന്നാൽ ജീവിതത്തിൽ ഈ നേട്ടങ്ങളിലേക്ക് എത്തുമ്പോൾ കണ്ണീരിന്റെ വലിയൊരു ജീവിത കഥ തന്നെ ഉല്ലസിന് ഉണ്ടെന്ന് വേണം പറയാം. അച്ഛനും അമ്മയും സഹോദരിയും അനിയനും അടങ്ങുന്നതായിരുന്നു ഉല്ലാസിന്റെ കുടുംബം.
കൂലിപ്പണിക്ക് പോകുന്ന അച്ഛൻ, ഒരു മുറിയും അടുക്കളയുമുള്ള ഓലമേഞ്ഞ വീട്ടിൽ ആയിരുന്നു വര്ഷങ്ങളോളം ഉല്ലാസിന്റെ ജീവിതം. പിന്നീട് പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തിൽ അച്ഛന് ലഭിച്ച കുടുംബ സ്വത്തിൽ വീട് വെച്ച് എങ്കിൽ കൂടിയും സഹോദരിയുടെ വിവാഹ സമയത്തിൽ ആ വീട് വിൽക്കേണ്ടി വന്നു. വീണ്ടും ജീവിതം വാടക വീട്ടിലേക്ക് മാറുക ആയിരുന്നു.
തുടർന്ന് മിമിക്രികൾ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ അതൊരു സീസൺ ജോലി ആയതുകൊണ്ട് തന്നെ ബാക്കി ഉള്ള സമയത്തിൽ കൂലിപ്പണി തന്നെ ചെയ്തു. എന്നാൽ കോമഡി സ്റ്റാർസിൽ എത്തിയതോടെ ആയിരുന്നു ഉല്ലാസിന്റെ തലവര തെളിയുന്നത്.
ടിവിയിൽ നിന്നും ഷോയിൽ നിന്നും എല്ലാം ലഭിച്ച വരുമാനങ്ങൾ സ്വരുക്കൂട്ടി അഞ്ച് വര്ഷം കൊണ്ടായിരുന്നു ഉല്ലാസ് തന്റെ വീട് പണി തീർത്തത്. പല കാരണങ്ങൾ കൊണ്ടും ലോൺ ലഭിക്കാതെ ഇരുന്നപ്പോൾ വാശിയിൽ പണിത വീട്. ഈ കഷ്ടപ്പാടുകളിൽ എല്ലാം താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന ആൾ ആയിരുന്നു നിഷ എന്ന ആശ. ആശയും മക്കളും അടങ്ങുന്നതായിരുന്നു ഉല്ലാസിന്റെ ലോകം എന്ന് തന്നെ വേണം പറയാൻ.
ഒമ്പതാം ക്ലാസിൽ ആണ് മൂത്ത മകൻ, രണ്ടാമത്തെയാൾ ഏഴാം ക്ലാസിലും. ആശ വീട്ടമ്മയായി കുടുംബിനിയായി ഉല്ലസിനൊപ്പം ഉണ്ടായിട്ട് വര്ഷം പതിനഞ്ചു കഴിയുമ്പോൾ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉല്ലാസിനെയും മക്കളെയും ഒറ്റക്കാക്കി ആശ ജീവിതം അവസാനിപ്പിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…