Malayali Special

നീതുവിന്റെ കഴുത്തിൽ നിരവധി തവണ കുത്തി; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്..!!

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം തൃശൂരിൽ അരങ്ങേറിയത്. കഴിഞ്ഞ മൂന്നു വർഷമായി നീതുവും നിധീഷും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. തന്നെ ചതിച്ച് മറ്റൊരു യുവാവുമായി പെണ്കുട്ടി പ്രണയത്തിൽ ആയോ എന്നുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാവിലെ 6.30 ഓടെ പെണ്കുട്ടിയുടെ വീട്ടിൽ എത്തിയ നിധീഷ്, ഏറെ നേരം സംസാരിച്ച ശേഷം വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന്, കയ്യിൽ കരുതിയിരുന്ന പ്രത്യേകതരം കത്തി ഉപയോഗിച്ച് കുത്തുക ആയിരുന്നു.

ശരീരത്തിൽ നിരവധി തവണ കുത്തിയതിന്റെ മുറിവുകൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവിൽ ഏറെയും കഴുത്തിൽ ആണ്.

ശരീരത്തിൽ നിരവധി തവണ കുത്തിയ ശേഷം നിധീഷ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുക ആയിരുന്നു. ശരീരത്തിൽ 60% ഭാഗം തീയിൽ കത്തി എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, കത്തി കൊണ്ട് കുത്തിയത് തടയാൻ ശ്രമിച്ചത് കൊണ്ട് കയ്യിലും കുത്തുകൾ കൊണ്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അമ്മ ചെറുപ്പത്തിൽ തന്നെ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത നീതു, അമ്മാവന്റെ വീട്ടിൽ മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരുടെയും പ്രണയം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. ബി ടേക് വിദ്യാർത്ഥിനി ആയിരുന്നു നീതു. നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago