ക്രൂരതയും വേദനയും ലോകത്ത് ഇനി അവൻ ഇല്ല. മലയാളികളുടെ മുഴുവൻ പ്രാർത്ഥനയും വിഫലമായി, തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച കുരുന്ന് ഇനി മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ആണ് മരണം സംഭവിച്ചത്.
മാർച്ച് 28ന് ആണ് ക്രൂരമായി മർദ്ദനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തലയോട്ടി പിളർന്നിരുന്നു. തലച്ചോറിന്റെ പ്രവർത്തനം നേരത്തെ നിലച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ ഡോക്ടർമാർ നടത്തിയ എല്ലാ ശ്രമങ്ങളും പാഴാകുക ആയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഹൃദയ ഇടിപ്പും നിലക്കുക ആയിരുന്നു. രാവിലെ 11.35 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
കുട്ടിയെ ആക്രമിച്ച അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. രണ്ട് കുട്ടികളുടെ അമ്മയും ഭർത്താവ് മരിച്ച യുവതിയും അരുണമായി അടുപ്പത്തിൽ ആയിരുന്നു. ഇരുവരും രാത്രിയിൽ ഭക്ഷണം കഴിക്കാൻ പുറത്ത് പോയ സമയത്ത് ഇളയ കുട്ടി കട്ടിലിൽ മൂത്രം ഒഴിച്ചതിന് ആണ് ഏഴ് വയസ്സുള്ള മൂത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.
അരുണിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോൾ വാഹനത്തിൽ നിന്നും കോടാലി, മദ്യ കുപ്പികൾ, പ്രഷർ കുക്കർ, ഒരു ബക്കറ്റ്, സിഗരറ്റ് ലാംബ് എന്നിവയും പിടികൂടിയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…