Malayali Special

ഹാലോ കിണറ്റിൽ നിന്നാണ് വിളിക്കുന്നത്; യുവതിയെ രക്ഷിച്ച തിരൂർ എസ്ഐയാണ് താരം..!!

തിരൂരിലെ പ്രസിദ്ധമായ വൈരങ്കോട് ഉത്സവത്തിന് ഇടയിൽ ആണ് ഫോൺ വിളിച്ചു കൊണ്ട് നിന്ന യുവതി കിണറ്റിൽ വീഴുന്നത്. കിണറ്റിൽ വീണ യുവതി തന്നെയാണ് തുടർന്ന് ബന്ധുക്കളെ വിളിച്ചു താൻ കിണറ്റിൽ വീണ വിവരം അറിയിക്കുന്നത്.

തുടർന്ന് ഫയർ ഫോഴ്സ് എന്താണ് വൈകും എന്നറിഞ്ഞ തിരൂർ സ്റ്റേഷൻ എസ് ഐ ജലീൽ കടുത്തേടത് രക്ഷാപ്രവർത്തനത്തിന് ചുമതല ഏറ്റെടുക്കുകയും യുവതിയെ കിണറ്റിൽ നിന്നും രക്ഷിക്കുകയും ആയിരുന്നു. എസ് ഐ ജലീൽ സംഭവത്തെ കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.

വൈരങ്കോട് ഉത്സവത്തിൽ വലിയ ഗതാകക്കുരുക്ക് നിയന്ത്രിക്കുന്ന തിരക്കിൽ അവിടെ ആയിരുന്നു താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് ഒരു യുവതി അമ്പലത്തിന്റെ അടുത്തുള്ള കിണറ്റിൽ വീണ വിവരം അറിയുന്നത്. ഉത്സവം കാണാൻ എത്തിയ യുവതിക്ക് അവിടെ അങ്ങനെ ഒരു കിണർ ഉള്ളതായി അറിയില്ലായിരുന്നു. ഫോൺ വിളിക്കുന്നതിന്‌ ഇടയിൽ ആണ് യുവതി കിണറ്റിൽ വീഴുന്നത്. തുടർന്ന് യുവതി തന്നെയാണ് താൻ കിണറ്റിൽ വീണ കാര്യം ബന്ധുക്കളെ വിളിച്ചു അറിയിക്കുന്നത്.

തുടർന്ന് റോഡ് ബ്ലോക്ക് ആയതുകൊണ്ട് അഗ്നിശമന വിഭാഗം എത്താൻ വൈകും എന്നുള്ള വിവരം അറിയുന്നത്. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ താൻ കുറച്ചു നാട്ടുകാരെയും കൂട്ടി തിങ്ങി കൂടിയ ആളുകളെ ഒഴിപ്പിച്ചു കയറുകൾ സംഘടിപ്പിച്ച് കിണറ്റിൽ ഇറങ്ങുന്നത്. യുവതിയുടെ നെഞ്ചോളം മാത്രം ആയിരുന്നു കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്.
അവർക്കു ധൈര്യം പകരാനായി മിടുക്കരായ ചെറുപ്പക്കാരെ കൂടി ഉള്ളിലേക്ക് ഇറക്കി. അപ്പോഴേക്കും ഫയർഫോഴ്സ് എത്തി. രക്ഷാപ്രവർത്തനത്തിനുള്ള വല അവരുടെ കൈവശമാണ് ഉള്ളത്.

അതുകൂടി കിട്ടിയതോടെ കിണറ്റിൽ ഇറങ്ങി യുവതിയെ വേഗം തന്നെ പുറത്തെത്തിക്കാനായി. ചെറിയ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. ജോലിയുടെ ഭാഗമായി ചെയ്തതാണ്. പിന്നെ മുൻപു ഫയർഫോഴ്സിൽ ജോലി ചെയ്ത പരിചയവും തുണയായി’. ജലീൽ പറഞ്ഞു.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago