രാഷ്ട്രീയ പ്രവർത്തനം കൃത്യമായി നടത്തുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾ ആണ് സുരേഷ് ഗോപി എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. തൃശൂർ ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം പി തൃശൂർ മേയർ എംകെ വർഗീസിനെ നേരിൽ കണ്ടു.
തെരഞ്ഞെടുപ്പ് സമയത്തിൽ സുരേഷ് ഗോപി പറഞ്ഞ വാഗ്ദാനം നിറവേറ്റാൻ കൂടിയാണ് താരം മേയറെ കാണാൻ എത്തിയത്. വിശാലമായ മാസ്റ്റർ പ്ലാൻ ആണ് ശക്തൻ മാർക്കെറ്റ് വികസിപ്പിക്കാൻ മനസ്സിൽ ഉള്ളതെന്ന് മേയർ സുരേഷ് ഗോപിയോട് പറഞ്ഞു.
നവംബർ 15 നു മുന്നേ അതിന്റെ രൂപരേഖ തയ്യാറാക്കി തരാമെന്നും അദ്ദേഹം സുരേഷ് ഗോപിയോട് പറഞ്ഞു. ഒരു കോടി രൂപ മാർക്കറ്റ് വികസനം നടത്താനായി തരാമെന്ന് ആണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. എം പി ഫണ്ടിൽ നിന്നും കുടുംബ ട്രസ്റ്റിൽ നിന്നോ ഇതിനുള്ള പണം നൽകും.
എന്നായിരുന്നു സുരേഷ് ഗോപി എം പി തിരഞ്ഞെടുപ്പ് സമയത്തിൽ പറഞ്ഞത്. ഇതാണ് ഇപ്പോൾ നടത്തുന്നത്. പച്ചക്കറി മാർക്കറ്റും മാംസ മാർക്കറ്റും ഉണ്ട്. ഇതിനു രണ്ടിനും അമ്പത് ലക്ഷം രൂപ വീതം നൽകാൻ ആണ് സുരേഷ് ഗോപി ഉദ്ദേശിക്കുന്നത്. ശക്തനിലെ 36 ഏക്കർ സ്ഥലം എടുത്തു സമഗ്രമായ വികസനമായിരിക്കും നടത്തുക എന്ന് മേയർ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…