Malayali Special

എന്നെ അജാസ് കൊല്ലും, സൗമ്യ ഇത് നേരത്തെ പറഞ്ഞിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സൗമ്യയുടെ അമ്മ..!!

കഴിഞ്ഞ ദിവസം ആണ് മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത്, കൊലപാതകം നടത്തിയത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ അജാസും.

സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്കിലും സൗമ്യ വിസമ്മതിക്കുകയായിരുന്നു, ഇരുവരും ഒന്നിച്ച് തൃശൂർ പോലീസ് ക്യാംപിൽ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ ഉള്ള അടുപ്പം ആണെന്ന് പോലീസ് സൂചന നൽകുന്നു.

അതേ സമയം, കഴിഞ്ഞ ഒരു വര്ഷമായി അജാസിന്റെ ഭീഷണി മകൾക്ക് ഉണ്ടായിരുന്നു എന്ന് സൗമ്യയുടെ അമ്മ ഇന്ദിര പറയുന്നു.

മുമ്പ് ഒരു ദിവസം വീട്ടിൽ എത്തിയ അജാസ് സമാനമായ രീതിയിൽ പോട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു എന്ന് ഇന്ദിര പറയുന്നു, വിവാഹ അഭ്യർത്ഥന നടത്തി എന്നും എന്നാൽ സൗമ്യ വിസമ്മതിച്ചു എന്നും പറയുന്നു, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട് എന്നും ഇന്ദിര പറയുന്നു.

അജാസിൽ നിന്നും സൗമ്യ ഒന്നേകാൽ ലക്ഷം രൂപ കടം വാങ്ങി ഇരുന്നു എന്നും എന്നാൽ തിരിച്ചു നൽകിയപ്പോൾ സ്വീകരിക്കാൻ തയ്യാർ ആയില്ല എന്നും തുടർന്ന് പണം അജാസിന്റെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിച്ചു എങ്കിലും തിരിച്ചു സൗമ്യയുടെ അകൗണ്ടിൽ തന്നെ അജാസ് നിക്ഷേപം നടത്തി എന്നും ഇന്ദിര പറയുന്നു.

പണം വേണ്ട വിവാഹം കഴിച്ചാൽ മതി എന്നാണ് മകളോട് അജാസ് ആവശ്യപ്പെട്ടത് എന്നും ഇനി മകളെ ഉപദ്രവിക്കരുത് എന്ന് താൻ അജാസിന് താക്കീത് നൽകിയിരുന്നു എന്നും ഇന്ദിര പറയുന്നു.

അതേ സമയം ഇതിന് മുമ്പ് അജാസ് ആക്രമിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നും ഇന്ദിര പറയുന്നു, സമാനമായ മൊഴിയാണ് സൗമ്യയുടെ മകനും പോലീസിനും മാധ്യമങ്ങൾക്ക് മുന്നിലും നൽകിയത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുള്ള ഉത്തരവാദി അജാസ് ആയിരിക്കും എന്നും സൗമ്യ മകനോട് പറഞ്ഞിരുന്നതായി മകൻ പറയുന്നു. ശനിയാഴ്ച വൈകിട്ട് പിഎസ്‌സി പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് എത്തുമ്പോൾ ആണ് സ്‌കൂട്ടറിൽ പോയ സൗമ്യയെ പിന്നിൽ നിന്നും അജാസ് കാർ ഇടിച്ചു വീഴ്ത്തിയത്.

തുടർന്നാണ് വടിവാൾ കൊണ്ട് വെട്ടിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയും ആയിരുന്നു, മരിക്കുമ്പോഴും നമ്മൾ ഒരിച്ചു എന്ന് പറഞ്ഞു പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സൗമ്യയെ അജാസ് കെട്ടിപ്പിച്ചു എന്നും അങ്ങനെയാണ് അജാസിന് പൊള്ളൽ ഏറ്റത് എന്നും പറയപ്പെടുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago