Malayali Special

സൗമ്യയുടെ കൊലപാതകം; കൊലയാളി അജാസ് ഉപയോഗിച്ച കാർ ഉടമസ്ഥൻ മറ്റൊരാൾ, അന്വേഷണം ഇങ്ങനെ..!!

സൗമ്യയെ അജാസ് ആണ് കൊലപ്പെടുത്തിയത് എങ്കിൽ കൂടിയും കൊലക്കായി പ്രതി അജാസ് ഉപയോഗിച്ച കാറിനെ കുറിച്ചാണ് ഇപ്പോൾ ദുരൂഹതയേറിയ വിവരങ്ങൾ പുറത്ത് വരുന്നത്.

സൗമ്യയുടെ സ്കൂട്ടറിനെ പിന്തുടർന്ന അജാസ്, കാർ വെച്ചു ഇടിച്ചു വീഴ്ത്തിയ ശേഷം ആയിരുന്നു കൊലപാതകം നടത്തിയത്. അജാസ് കൊല ചെയ്യാൻ ഉപയോഗിച്ച കാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.

എന്നാൽ, കൊണ്ടുവന്ന കാർ അജാസിന്റെ അല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എറണാകുളം എളമക്കര സ്വദേശി രതീഷിന്റെയാണ് കാർ. നിരവധി കൈകൾ മാറിമറിഞ്ഞു ആണ് അജാസിന്റെ കൈകളിൽ ഈ കാർ എത്തിയത്.

ആദ്യം രതീഷ് അദ്ദേഹത്തിന്റെ സുഹൃത്ത് ശ്യാമിന് ഈ കാർ നൽകുന്നു, ശ്യാം കാർ ജാസർ എന്ന സുഹൃത്തിന് കാർ നൽകുന്നു, ജാസർ അജാസിന്റെ ബന്ധുവിന് ഈ കാർ നൽകുകയും ബന്ധുവിൽ നിന്നാണ് അജാസ് അടിയന്തരമായി പിഎസ്‌സി പരീക്ഷ എഴുതാൻ പോകാൻ എന്ന ആവശ്യം ഉന്നയിച്ച് കാർ വാങ്ങുന്നത്.

മാരുതി സുസുക്കി സെലിരിയോ എന്ന കാർ ആണ് കൊലപാതകം നടത്താൻ അജാസ് ഉപയോഗിച്ചത്, കാറിന്റെ ഉടമയായ രതീഷിനെ എളമക്കര പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്‌തു.

കേസിൽ ഏതെങ്കിലും തരത്തിൽ ഇവർക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്, അങ്ങനെ എങ്കിൽ കേസിൽ കൂടുതൽ കൂട്ടുപ്രതികളും ഉണ്ടാവാൻ ഉള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രതീഷിനെ ചോദ്യം ചെയ്തതിൽ നിന്നും എന്തൊക്കെ വിവരങ്ങൾ ആണ് പുറത്ത് വരുന്നത് എന്ന് അറിയാൻ കഴിഞ്ഞട്ടിയില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago