Categories: GossipsNews

ആൾകൂട്ടത്തിൽ നിന്നും ഒരാൾ കയറിപ്പിച്ചു; എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു; കോഴിക്കോട് നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ഗ്രേസ് ആന്റണി..!!

മലയാളത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരമാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിലിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഇപ്പോൾ തീയറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന ചട്ടമ്പി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം നിവിൻ പോളി നായകനായി എത്തുന്ന സാറ്റർഡേ നൈറ്റ് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം വിസിറ്റ് നടത്തിയ താരങ്ങൾക്ക് ഇപ്പോൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നും മോശം അനുഭവം നേരിട്ടു എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

grace antony

നിവിൻ പോളി, അജു വര്ഗീസ്, സാനിയ ഇയ്യപ്പൻ, സിജു വിൽ‌സൺ, ഗ്രേസ് ആന്റണി എന്നിവർ ആയിരുന്നു കോഴിക്കോട് പ്രൊമോഷൻ ഭാഗമായി എത്തിയത്. വമ്പൻ തിരക്ക് കൊണ്ട് ടോവിനോ തോമസ് തല്ലുമാല പ്രൊമോഷന് എത്തിയപ്പോൾ നടക്കാതെ പോയ അതെ മാളിൽ ആണ് ഇപ്പോൾ സാറ്റർഡേ നൈറ്റ് ടീം എത്തിയത്. എന്നാൽ തിരക്കിനിടയിൽ ഗ്രേസ് ആന്റണി തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം ആണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. താരം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇങ്ങനെ..

ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന പ്രൊമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന അനുഭവം ആയിരുന്നു. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിന്റെ ഇടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്ന ഒരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു.

grace antony hilite mall issue

ഇത്രക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റുമുള്ളവർ..?? പ്രൊമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം പലയിടങ്ങളിലും പോയി. അവിടെ ഒന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആണ് ഇവിടെ ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്നു മറ്റൊരു സഹ പ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. എന്നാൽ എനിക്ക് അതിനു ഒട്ടും പറ്റാത്ത സാഹചര്യം ആയിരുന്നു. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ നിന്നുകൊണ്ട് തന്നെ ചോദിക്കുകയാണ് തീർന്നോ നിന്റെയൊക്കെ അസുഖം..??

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago