Malayali Special

സർക്കാർ വിശ്വാസികൾക്കൊപ്പം, വിധി നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി..!!

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷവും ബിജെപിയുമായി സർവ്വകക്ഷി യോഗം ഫലം കണ്ടില്ല. സമവായ ശ്രമങ്ങൾക്ക് വേണ്ടിയാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത് എങ്കിലും ബിജെപിയും പ്രതിപക്ഷവും വിശ്വാസികൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തത്, അതിന്റെ വിശദീകരണം നല്കിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ

”ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് ദുർവാശിയില്ല. എന്നാൽ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മുൻവിധിയോടെയാണ് സർക്കാർ വന്നതെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു. എന്നാൽ സർക്കാരിന് അത്തരം മുൻവിധികളില്ല. കോടതി എന്തു പറഞ്ഞോ അത് നടപ്പിലാക്കുക എന്ന ബാധ്യത സർക്കാരിനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാർട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. എന്നാൽ അതൊന്നും സർക്കാരിന് കണക്കിലെടുക്കാനാകില്ല. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നതിൽ സംശയമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകും.” മുഖ്യമന്ത്രി വ്യക്തമാക്കി.

സമവായ ചർച്ചകൾ ഫലം കാണാത്തത് മൂലം സുപ്രീംകോടതി വിധിയുമായി സർക്കാർ മുന്നോട്ട് പോകും എന്ന് തന്നെയാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago