Malayali Special

ലോറി ഡ്രൈവറുടെ ശല്യം മൂലം എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യ കുറിപ്പ് ഇങ്ങനെ..!!

എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലിൽ പ്രദേശത്തെ വെള്ളം ലോറിക്കാരന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു.

കൊടൈക്കനാൽ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ കെ ഷാജിന്‍റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു സ്ത്രീകൾ അടങ്ങുന്ന വലിയ സംഘം റോഡ് ഉപരോധിച്ചു.

തന്റെ ചിത ഭർത്താവ് തന്നെ തീ കൊളുത്തണം എന്നും തന്റെ കൊടൈക്കനാലിൽ തന്നെ അടക്കിയാൽ മതി എന്നും തന്റെ മരണത്തിന് കാരണം വെള്ളം ലോറി ഡ്രൈവറായ ജയശീലൻ ആന്നെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.

മരണ വിവരവും ആത്‍മഹത്യ കുറിപ്പും കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ മൃതദേഹം ദഹിപ്പിക്കൂ എന്ന് നാട്ടുകാർ വമ്പൻ പ്രതിഷേധം തന്നെയാണ് നടത്തിയത്.

ഈ ലോറിയെ ഡ്രൈവറെ കുറിച്ച് രോഹിണി പോലിസിൽ പരാതി നൽകിയിരുന്നു എങ്കിലും പോലീസ് വേണ്ടത്ര നടപടി എടുത്തില്ല. തുടർന്ന് മരണത്തിൽ ദുരൂഹത ഉണ്ടന്ന് കാണിച്ചും വിശദമായ അന്വേഷണം വേണം എന്നും കാണിച്ച് രോഹിണിയുടെ ഭർത്താവ് എൻ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നൽകി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദശരഥ് സാഗർനരിമാൻ, ഹിന്ദ്‌സൂരജ് നരസിംഹൻ, റാംസപ്‌തേശ്വർ ഋഗ്വേദ്, മയ്യഴി സ്വാതിസൻസ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധൻ, ഒക്ടേവിയൻ സംവിദ് ഋതധ്യുമ്‌നൻ, ഋതുസംയൂജ് ഏർലിമാൻ, യാരിയ സംഗീത് നിരഞ്ജൻ എന്നിവരാണ് മക്കൾ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago