രണ്ട് വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന, ആദ്യ വിവാഹം എന്ന തരത്തിൽ ആണ് കോട്ടതല മൂഴിക്കോട് സ്വദേശിയായ സൈനികനെ കബിളിപ്പിച്ചത്.
ഡോ. അനാമിക എന്ന പേരിൽ താൻ ഒരു അനാഥയാണ് എന്നുള്ള രീതിയിൽ ആണ് റീന സൈനികനോട് അടുത്തതും 2014ൽ വിവാഹം നടത്തിയതും ആദ്യ രാത്രിയിൽ തന്നെ അടി വയറ്റിലെ പാടുകളിൽ സംശയം തോന്നിയ സൈനികന്റെ ചോദ്യത്തിന് അപ്രന്റിസിന് ശസ്ത്രക്രിയ നടത്തിയത് എന്നാണ് യുവതി വെളിപ്പെടുത്തിയത്.
വിവിധ ആവശ്യങ്ങൾ പറഞ്ഞു 20 ലക്ഷം രൂപയാണ് റീന സൈനികനിൽ നിന്നും തട്ടിയത്. വിവാഹം ശേഷം ചെന്നൈക്ക് പോയ റീന, റെയിൽവേയിൽ ഡോക്ടർ ആയി ജോലി ലഭിച്ചു എന്നാണ് ഭർതൃ ഗൃഹത്തിൽ പറഞ്ഞിരുന്നത്. ഇടക്കിടെ നാട്ടിൽ വരുന്ന റീന, കോട്ടതലയിലെ വീടിനു മുന്നിൽ ഡോ. അനാമിക പ്രതീപ്, ഗൈനക്കോളജിസ്റ്, റെയിൽവേ ഹോസ്പിറ്റൽ, ചെന്നൈ എന്ന ബോർഡും വെച്ചു. തേതസ്കോപ്പ് ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും മരുന്നുകളും മറ്റും വീട്ടിൽ വെക്കുകയും ചെയ്തിരുന്നു. ഇടക്ക് രോഗികൾ വീട്ടിൽ ചികിൽസ തേടി എത്തിയിരുന്നു.
സൈനികന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാം എന്ന പേരിൽ ഇളയച്ഛന്റെ കയ്യിൽ നിന്നും 30000 രൂപയും തട്ടിയിരുന്നു. തുടർന്ന്, ഭർത്താവിന്റെ സഹോദരിക്ക് റീനയുടെ ബാഗിൽ നിന്നും ലഭിച്ച റെയിൽവേ ടിക്കെറ്റ് ആണ് സംശയം ഉണ്ടാക്കിയത്. ഇതിൽ കരവാളൂരിലെ വിലാസവും റീന സാമുവൽ എന്നുമാണ് രേഖപ്പെടുത്തി ഇരുന്നത്.
പ്ലസ്‌ടു വരെ പഠിക്കുകയും ബുട്ടീഷ്യൻസ് കോഴ്‌സ് മാത്രമാണ് റീനയുടെ യോഗ്യത. അനാഥയാണെന്നു വിശ്വസിപ്പിച്ചു എങ്കിലും കരവാളൂരിൽ യുവതിക്ക് മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, അതുപോലെ രണ്ട് മക്കളും ഉണ്ട്. യുവതിക്ക് ഉള്ള ഊർജിത അന്വേഷണത്തിൽ ആണ് പോലീസ്. ഫോൺ ട്രെസ് ചെയ്ത് ഉള്ള അന്വേഷണത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കാനും പൊലീസിന് കഴിഞ്ഞില്ല. മറ്റ് രീതിയിൽ ഉള്ള അന്വേഷണങ്ങൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…