Malayali Special

ഭർത്താവിന്റെ മുന്നിലിട്ട് അവർ എന്നെ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്തു, നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി; അൽവാർ പീഡിനത്തിന് ഇരയായ യുവതിയുടെ വാക്കുകൾ ഇങ്ങനെ..!!

ആൽവാർ; ഭർത്തവിന് ഒപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയുടെ വഴിയിൽ തടഞ്ഞു നിർത്തി ഭർത്താവിനെ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് താൻ നേരിടേണ്ടി വന്ന ക്രൂര പീഡനത്തിന്റെ വേദനകൾ വെളിപ്പെടുത്തി ദളിത് യുവതി.

തന്നെയും ഭർത്താവിനെയും വഴിയിൽ തടഞ്ഞു നിർത്തി അവർ ക്രൂരമായി മർദ്ദിച്ചു, തുടർന്ന് അവർ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടു, തുടർന്ന് അവർ എന്റെ കഴുത്തിൽ പിടിച്ചു, വലിച്ചിഴച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി, ഞാൻ വിസ്സമ്മതിച്ചപ്പോൾ അവർ എന്റെ ഭർത്താവിനെ കൂടുതൽ ക്രൂരമായി മർദ്ദിച്ചു. എന്നെ ഭർത്താവിന്റെ മുന്നിൽ ഇട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. എന്റെ നഗ്ന ചിത്രങ്ങൾ പകർത്തി, അവർക്ക് വധശിക്ഷ നൽകണം.

ഇത്രയും ക്രൂരമായ പ്രവർത്തി തങ്ങളോട് ചെയ്ത അവർക്ക് അതിലും കുറഞ്ഞ ഒരു ശിക്ഷയും നൽകരുത് എന്നും ആ കുടുംബം പറയുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുക ആയിരുന്ന ദമ്പതികളെ രണ്ട് ബൈക്കുകളിൽ എത്തിയ സംഘം വിജനമായ വഴിയിൽ തടയുക ആയിരുന്നു. തുടർന്ന്, പീഡനം നടത്തിയ ശേഷം ഇരുവരെയും കൈയിൽ ഉണ്ടായിരുന്ന 2000 രൂപയും സംഘം പിടിച്ചെടുത്തു. തുടർന്ന് നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയ ശേഷം, ഭീഷണിപ്പെടുത്തി 9000 രൂപ ആവശ്യപ്പെടുക ആയിരുന്നു. പണം ലഭിക്കാതെ ഇരുന്നപ്പോൾ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഏപ്രിൽ 26ന് ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്, സംഭവത്തിന്റെ ഞെട്ടൽ വിട്ട് മാറാതെ കുടുംബം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിഷയം ദമ്പതികൾ പുറത്ത് പറഞ്ഞത്. സംഭവത്തിന്റെ നടുക്കത്തിൽ നിന്നും ഇരുവരും ഇപ്പോഴും പുറത്ത് വന്നിട്ടില്ല എന്നാണ് ഭർതൃ സഹോദരൻ പറയുന്നത്.

യുവതി ആൽവാർ പോലീസ് സ്റ്റേഷനിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം പരാതി നൽകി എങ്കിൽ കൂടിയും ആൽവാർ പോലീസ് സൂപ്രണ്ട് അന്വേഷണം ആരംഭിക്കുന്നത് വൈകിപ്പിക്കുക ആയിരുന്നു. തുടർന്ന് സംഭവം വലിയ പ്രതിഷേധം ആയതോടെ ആൽവാർ സൂപ്രെഡ്, സബ് ഇൻസ്‌പെക്ടർ എന്നിവരെ അന്വേഷണ വിധേയമായി താൽക്കാലികമായി ജോലിയിൽ നിന്നും പുറത്താക്കി.

തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ നാല് പേരെ പൊലീസ് പിടിച്ചു, ഒരാളെ കൂടി പിടിക്കാൻ ഉണ്ട്. ഇന്ദ്രാജ് ഗുർജർ, അശോക്, മുകേഷ്, മഹേഷ് ഗുജ്ജർ എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. മുകേഷ് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago