പരാതിയും പരിഭവങ്ങളും എല്ലാം ആയി ആണ് പലരും പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. എന്നാൽ ആദ്യമായി ഇങ്ങനെ ഒരു കത്ത് പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. തന്റെ രണ്ടു പെണ്മക്കളുമായി പാലോട് പോലീസ് സ്റ്റേഷനിൽ എത്തിയ വീട്ടമ്മക്ക് ആരെയും കുറിച്ച് പരാതികൾ ഇല്ല. 2000 രൂപ കടമായി തരാമോ എന്നാണ് അപേക്ഷ.
ഇല്ലായ്മയുടെയും പട്ടിണിയുടെയും കഥ അറിഞ്ഞപ്പോൾ 2000 രൂപയും കൊടുത്തു ഒരു മാസത്തേക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി കൊടുക്കാനും മറന്നില്ല. കടം അഭ്യർത്ഥിച്ചു പാലോട് എസ് ഐ ക്ക് എഴുതിയ കത്ത് ഇപ്രകാരം ആയിരുന്നു..
പെരിങ്ങമലയിൽ തങ്ങൾ വാടകക്ക് താമസിക്കുകയാണ്. മക്കൾ പ്ലസ് ടുവിനും നാലിലും ആണ് പഠിക്കുന്നത്. മകളുടെ ടിസി വാങ്ങാൻ പോകുന്നതിനു പോലും പണം ഇല്ല. 2000 രൂപ കടമായി തരണം. വീട്ടുജോലിക്ക് പോയി തിരിച്ചു തന്നുകൊള്ളാം. ഇതായിരുന്നു ഇതിന്റെ ഉള്ളടക്കം. കത്ത് വായിച്ചു ഉടൻ തന്നെ എസ് ഐ സതീഷ് കുമാർ 2000 രൂപ നൽകി.
തുടർന്ന് എന്താണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം എന്ന് ചോദിച്ചപ്പോൾ ആണ് പറയുന്നത് ഭർത്താവ് ഉപേക്ഷിച്ചത് ആണെന്നും കുട്ടികൾ രാവിലെ ഒന്നും കഴിച്ചില്ല എന്നും അറിയുന്നത്. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായ മനസ്സ് ഉയർന്നു. ഒരു മാസത്തേക്ക് ഉള്ള പല ചരക്ക് സാധനങ്ങൾ കൂടി വാങ്ങി നൽകി. അതിന് ശേഷം ആണ് വീട്ടമ്മയെയും മക്കളെയും പോലീസ് വിട്ടത്. ഇതും ഒരു വലിയ മനസ്സ് തന്നെ ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…