അങ്ങനെ കേരളം കാത്തിരുന്ന ആ നിമിഷം വന്നെത്തി. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക സമ്മാനം ആയി നൽകുന്ന ഓണം ബമ്പർ ആയിരുന്നു കേരള സർക്കാർ ഇത്തവണ ഇറക്കിയത്.
ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടന്ന നറുക്കെടുപ്പിൽ വിജയി തിരുവന്തപുരത്ത് ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ്.
ഇന്നലെ രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഏജൻസിയിൽ ടിക്കറ്റ് തീർന്നതുകൊണ്ടു മറ്റുകടയിൽ കടയിൽ നിന്നും കൊണ്ടുവന്നാണ് ടിക്കെറ്റ് ഇവിടെ വിറ്റത്. നമ്മുടെ കൈകൊണ്ടു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നു തങ്കരാജൻ പറയുന്നു.
TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. നികുതി തുകയും കമ്മീഷനും കഴിഞ്ഞു ബാക്കി പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ആയിരിക്കും സമ്മാനം ആയി ലഭിക്കുക.
രണ്ടാം സമ്മാനം അഞ്ചു കോടിയും മൂനാം സമ്മാനം ഒരു കോടിയുമാണ്. അറുപത്തിയാറു ലക്ഷം ടിക്കറ്റ് ആണ് ഇത്തവണ വിറ്റത്. ഒരു ടിക്കറ്റിന്റെ വില അഞ്ഞൂറ് രൂപ ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…