Categories: News

55 കാരൻ പത്താം ക്ലാസുകാരിയെ വളച്ചെടുത്തത് ഫേസ്ബുക്ക് വഴി; പിന്നെ ഒളിച്ചോടി എറണാകുളത്ത് താമസമാക്കി; കെഎസ്ആർടിസി ജീവനക്കാരനെയും പ്രായപൂർത്തിയാകാത്ത കാമുകിയെയും പോലീസ് പൊക്കിയത് ഇങ്ങനെ..!!

പ്രണയവും ഒളിച്ചോട്ടവും എല്ലാം വര്ഷങ്ങളായി നടക്കുന്ന സംഭവം ആണ്. എന്നാൽ സോഷ്യൽ മീഡിയ കൂടുതൽ സജീവമായി മാറിയതോടെ ഒളിച്ചോട്ടത്തിൽ ഒട്ടേറെ പുരോഗമനങ്ങൾ ഉണ്ടായി എന്ന് വേണം പറയാൻ.

കാലഘട്ടങ്ങൾക്ക് അനുസരിച്ചാണ് ഓരോന്നും നടക്കുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്റെയും അല്ലെങ്കിൽ കാമുകിയുടെയും ഒക്കെ പോകുന്നത് ദിനംപ്രതി വാർത്തയായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ഇപ്പോൾ തിരുവന്തപുരത്തു നിന്നും ഉള്ള ഒരു ഒളിച്ചോട്ട വാർത്ത ആണ് ശ്രദ്ധ നേടുന്നത്.

അമ്പത്തിയഞ്ചു വയസുള്ള സർക്കാർ ജീവനക്കാർ കൂടെ ഒളിച്ചോടിച്ച് കൊണ്ടുപോയത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആണ്. തിരുവന്തപുരത്താണ് സംഭവം നടക്കുന്നത്. വർക്കല അയിരൂർ സ്വദേശി പ്രകാശിനെ ആണ് പോലീസ് പിടികൂടിയത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതുകൊണ്ടു തന്നെ പോ സ്‌കോ കുറ്റം ചുമത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയുമായി കെഎസ്ആർടിസി വെഹിക്കിൾ സൂപ്രവൈസറായ പ്രകാശ് സൗഹൃദം ഉണ്ടാക്കുന്നത് ഫേസ്ബുക്ക് വഴിയാണ്. തുടർന്ന് കടുത്ത പ്രണയത്തിലേക്ക് ആകുമ്പോൾ പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ പ്രകാശ് പറയുക ആയിരുന്നു. തുടർന്ന് പെൺകുട്ടിയുമായി പ്രകാശ് കൊച്ചിയിലേക്ക് എത്തുന്നത്.

മകളെ കാണാതായ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെ ആണ് അന്വേഷണം ആരംഭിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ ഫേസ്ബുക് ചാറ്റുകൾ പരിശോധിച്ചതിൽ കൂടിയാണ് പ്രകാശനുമായി പെൺകുട്ടി പ്രണയത്തിൽ ആണെന്നുള്ളത് പോലീസ് കണ്ടെത്തുന്നത്.

പ്രകാശിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിക്കൊപ്പം ഇരുവരും ട്രെയിൻ മാർഗമാണ് കൊച്ചിയിൽ എത്തുന്നത്. തുടർന്ന് എറണാകുളത്തിൽ വാടക വീട് തരപ്പെടുത്തി ഇരുവരും ഒന്നിച്ച് താമസിച്ചു വരുമ്പോൾ ആണ് പോലീസ് പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തുന്നതിൽ അതിൽ കൂടി പ്രകാശിനെ പിടികൂടുന്നതും.

ഡിസംബർ മൂന്നിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിക്കുന്നത്. പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് പ്രകാശൻ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago